ഉൽപന്നങ്ങളുടെ വില 20 ശതമാനം കുറക്കുമെന്ന് ഐക്കിയ; ഇന്ത്യയിലും വില കുറയും
text_fieldsന്യൂഡൽഹി: ഉൽപന്നങ്ങളുടെ വില 20 ശതമാനം കുറക്കുന്നത് പരിഗണിക്കുകയാണെന്ന് ആഗോള ഫർണീച്ചർ ബ്രാൻഡായ ഐക്കിയ. ഇൻഡ്യയിലെ ഉപഭോക്താക്കൾക്കും വിലക്കുറവ് നൽകുന്നത് പരിഗണനയിലാണെന്നും ഐക്കിയ അറിയിച്ചു. 250ഓളം ഉൽപന്നങ്ങളുടെ വില കുറക്കാനാണ് കമ്പനിയുടെ പദ്ധതി. ആഴ്ചക്കൾക്കുള്ളിൽ വിലക്കുറവ് നിലവിൽ വരുമെന്നാണ് സൂചന. ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഇളവ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതെന്ന് ഐക്കിയ ഡെപ്യൂട്ടി സി.ഇ.ഒ ജുവെൻസിയോ മാസേറ്റു പറഞ്ഞു. വേൾഡ് ഇക്കണോമിക് ഫോറത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കമ്പനിയുടെ ഇന്ത്യയിലെ വാഗ്ദാനം ഞങ്ങൾ നടപ്പിലാക്കി. 10,500 കോടി നിക്ഷേപിക്കുമെന്ന വാഗ്ദാനമാണ് ഇന്ത്യക്കായി ഞങ്ങൾ നൽകിയത്. അത് നിറവേറ്റാൻ സാധിച്ചിട്ടുണ്ടെന്ന് ഐക്കിയ അറിയിച്ചു. 50 ശതമാനം ജെൻഡർ ഇക്വാലിറ്റിയെന്ന ലക്ഷ്യം പൂർത്തീകരിക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് അടുത്ത ഘട്ടത്തിലേക്ക് വ്യാപിക്കുന്നതിനുള്ള സമയമായെന്നും കമ്പനി സി.ഇ.ഒ കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഉൽപാദിപ്പിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കൂടി കയറ്റുമതി ചെയ്യുന്ന രീതിയിലേക്ക് ഐക്കിയ ഇന്ത്യയുടെ പ്രവർത്തനം മാറ്റുമെന്നും കമ്പനിയുടെ സി.ഇ.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.