ഇന്ത്യൻ വിമാന കമ്പനിക്ക് വനിത സി.ഇ.ഒ; ചരിത്രത്തിൽ ഇതാദ്യം
text_fieldsന്യൂഡൽഹി: ചരിത്രത്തിലാദ്യമായി വനിത സി.ഇ.ഒയെ നിയമിച്ച് ഇന്ത്യൻ വിമാനകമ്പനി. എയർ ഇന്ത്യയുടെ സഹകമ്പനിയായ അലൈൻസ് എയറാണ് ഹർപ്രീത്.എ.ഡി.സിങ്ങിനെ സി.ഇ.ഒയായി നിയമിച്ചത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ ഹർപ്രീത് അലൈൻസ് എയറിെൻറ സി.ഇ.ഒയായി തുടരുമെന്ന് എയർ ഇന്ത്യ സി.എം.ഡി രാജീവ് ബൻസാൽ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഫ്ലൈറ്റ് സേഫ്റ്റി വിഭാഗത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഹപ്രീത്. സീനിയർ ക്യാപ്റ്റൻ നിവേദിത ഭാസിന് ഫ്ലൈറ്റ് സേഫ്റ്റി എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.
1988ലാണ് എയർ ഇന്ത്യയുടെ പൈലറ്റായി ഹർപ്രീത് സിങ് എത്തുന്നത്. പിന്നീട് ആരോഗ്യപരമായ കാരണങ്ങളാൽ വിമാനം പറഞ്ഞാൻ കഴിയാതിരുന്നപ്പോഴും വിമാനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലയിൽ അവർ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിരുന്നു. വനിത പൈലറ്റ് അസോസിയേഷെൻറ തലപ്പത്തും അവർ എത്തിയിട്ടുണ്ട്. എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം നടപ്പിലായാലും അലൈൻസ് എയറിനെ പൊതുമേഖലയിൽ തന്നെ നില നിർത്തുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.