ഇൻഡിഗോ സഹസ്ഥാപകൻ രാഹുൽ ഭാട്ടിയയെ മാനേജിങ് ഡയറക്ടറാക്കി കമ്പനി
text_fieldsന്യൂഡൽഹി: ഇൻഡിഗോ സഹസ്ഥാപകനും പ്രൊമോട്ടറുമായ രാഹുൽ ഭാട്ടിയയെ മാനേജിങ് ഡയറക്ടറാക്കി കമ്പനി. ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് എവിയേഷനാണ് കഴിഞ്ഞ ദിവസം നിർണായക തീരുമാനമെടുത്തത്. കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഐക്യകണ്ഠമായി രാഹുൽ ഭാട്ടിയയെ മാനേജിങ് ഡയറക്ടറായി നിയമിച്ചുവെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന വ്യവസായിയാണ് രാഹുൽ ഭാട്ടിയയെന്ന് കമ്പനി സി.ഇ.ഒ റോണോജോയ് ദത്ത പറഞ്ഞു. ഏത് ബിസിനസിലും മികച്ച അവസരങ്ങൾക്കായാണ് അദ്ദേഹം കാത്തിരിക്കുന്നത്. പുതിയ കാർഗോ സർവീസിലും കൂടുതൽ റൂട്ടുകളിലും ഇൻഡിഗോ സേവനം ആരംഭിക്കാൻ പോവുകയാണ്. പുതിയൊരു മാറ്റത്തിനാണ് കമ്പനി തുടക്കം കുറിക്കുന്നത്. ഇതിന്റെ ഭാഗമായി നേതൃനിര ശക്തിപ്പെടുത്തുകയെന്നത് കമ്പനിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും ഇൻഡിഗോ സി.ഇ.ഒ പറഞ്ഞു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ട്രാവൽ ഇൻഡസ്ട്രീയിൽ പരിചയമുള്ള ആളാണ് രാഹുൽ ഭാട്ടിയ. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇൻഡിഗോ പുതിയ പല മേഖലകളിലേക്കും ചുവടുവെച്ചത്. സിവിൽ ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി, എയർലൈൻ മാനേജ്മെന്റ്, ട്രാവൽ കോമേഴ്സ്, പൈലറ്റ് ട്രെയിനിങ്, എയർക്രാഫ്റ്റ് മെയിന്റിനൻസ് എൻജീനിയറിങ് തുടങ്ങിയ മേഖലകളിൽ സാന്നിധ്യമറിയിക്കാൻ കഴിഞ്ഞുവെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.