Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightലോക്​ഡൗൺ കാലത്തെ...

ലോക്​ഡൗൺ കാലത്തെ ടിക്കറ്റ്​​ റദ്ദാക്കൽ; റീഫണ്ടിനത്തിൽ ഇൻഡിഗോ നൽകിയത്​ 1,030 കോടി

text_fields
bookmark_border
ലോക്​ഡൗൺ കാലത്തെ ടിക്കറ്റ്​​ റദ്ദാക്കൽ; റീഫണ്ടിനത്തിൽ ഇൻഡിഗോ നൽകിയത്​ 1,030 കോടി
cancel

ന്യൂഡൽഹി: ലോക്​ഡൗണിനെ തുടർന്ന്​ കൂട്ടത്തോടെ സർവീസ്​ റദ്ദാക്കിയതിൽ റീഫണ്ട്​ ഇനത്തിൽ ഇതുവരെ 1,030 കോടി നൽകിയെന്ന്​ ഇൻഡിഗോ. 99.5 ശതമാനം പേർക്കും റീഫണ്ട്​ നൽകിയെന്ന്​ ഇൻഡിഗോ അറിയിച്ചു. ലോക്​ഡൗൺ കാലത്ത്​ യാത്ര ചെയ്യാൻ കഴിയാതിരുന്ന എല്ലാവർക്കും സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ മുഴുവൻ തുകയും റീഫണ്ടായി നൽകിയെന്ന്​ അധികൃതർ അറിയിച്ചു.

1030 കോടി ഇതുവരെ റീഫണ്ട്​ ഇനത്തിൽ നൽകിയിട്ടുണ്ട്​. 99.5 ശതമാനത്തിനും റീഫണ്ട്​ നൽകി. പണം നൽകാനുള്ളവർക്ക്​ എത്രയും ​പെ​ട്ടെന്ന്​ അത്​ കൊടുക്കുമെന്ന്​ ഇൻഡിഗോ വക്​താവ്​ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനുകളിലൊന്നാണ്​ ഇൻഡിഗോ.

ലോക്​ഡൗണിനെ തുടർന്ന്​ സർവീസുകൾ നിർത്തിയതോടെ ടിക്കറ്റ്​ വരുമാനത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്​. ഇത്​ മൂലം റീഫണ്ട്​ നൽകുന്നതിൽ കാലതാമസമുണ്ടായി. എന്നാൽ, മെയിൽ വിമാന സർവീസ്​ പുനഃരാരംഭിച്ചതിന്​ ശേഷം കമ്പനിക്ക്​ വരുമാനം ലഭിക്കാൻ തുടങ്ങിയപ്പോഴാണ്​ റീഫണ്ട്​ വേഗത്തിൽ നൽകാനായതെന്ന് ഇൻഡിഗോ സി.ഇ.ഒ​ റോണോ​ ജോയ്​ ദത്ത പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indigo
News Summary - IndiGo pays ₹1,030 cr as refund for flight cancellations during lockdown
Next Story