ആമസോൺ കോഴയെക്കുറിച്ച് അന്വേഷണം
text_fieldsന്യൂഡൽഹി: ഇ-കൊമേഴ്സ് രംഗത്തെ അതികായരായ ആമസോൺ ഇന്ത്യൻ ഉദ്യോഗസ്ഥരെ കോഴ നൽകി സ്വാധീനിച്ചുവെന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ അന്വേഷണത്തിന്.
വ്യാപാരം മെച്ചപ്പെടുത്തുന്നതിന് വേണ്ട സഹായം ചെയ്യുന്നതിന് കോഴ നൽകിയെന്ന വിവരം മുൻനിർത്തി ആമസോൺ ഇ-കൊമേഴ്സ് വെബ്സൈറ്റ് മരവിപ്പിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് വ്യാപാരികളുടെ അഖിലേന്ത്യ കോൺഫെഡറേഷൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്.
യു.എസ് വെബ്സൈറ്റായ 'ദി മോണിങ് കോൺടെക്സ്റ്റി'ലാണ് കോഴക്കാര്യം പ്രസിദ്ധീകരിച്ചത്. ഇതേതുടർന്ന് മുതിർന്ന ഉദ്യോഗസ്ഥന് ആമസോൺ നിർബന്ധിത അവധി നൽകിയെന്നും റിപ്പോർട്ടുണ്ട്. അഴിമതി ഒരു നിലക്കും അനുവദിക്കില്ലെന്ന് ആമസോൺ വിശദീകരിച്ചു.
ബിസിനസ് പിടിക്കാൻ വിദേശ രാജ്യങ്ങളിലുള്ളവർക്ക് കോഴ നൽകുന്നത് അമേരിക്കൻ നിയമങ്ങൾക്ക് എതിരാണ്. അതനുസരിച്ച പരാതിയെക്കുറിച്ച് അവിടെ അന്വേഷണം നടക്കുന്നു. 2016ൽ കോഗ്നിസൻറ് ടെക്നോളജി സൊലൂഷൻസ് ഉദ്യോഗസ്ഥൻ തമിഴ്നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥന് കോഴ നൽകിയെന്ന് കണ്ടതിനെ തുടർന്ന് കമ്പനിക്ക് രണ്ടരക്കോടി ഡോളർ പിഴയിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.