Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightഐ.ടി മേഖലയിൽ അടുത്ത...

ഐ.ടി മേഖലയിൽ അടുത്ത വർഷം 30 ലക്ഷം തൊഴിലുകൾ നഷ്​ടമാകും

text_fields
bookmark_border
ഐ.ടി മേഖലയിൽ അടുത്ത വർഷം 30 ലക്ഷം തൊഴിലുകൾ നഷ്​ടമാകും
cancel

ന്യൂഡൽഹി: ഐ.ടി മേഖലയിൽ അടുത്ത വർഷം 30 ലക്ഷം തൊഴിലുകൾ നഷ്​ടമാകുമെന്ന്​ റിപ്പോർട്ട്​. ഓ​ട്ടോമേഷൻ സംവിധാനം കൂടുതൽ വ്യാപകമാകു​ന്നതോടെ വലിയ രീതിയിൽ ജീവനക്കാരെ കുറക്കാൻ ഐ.ടി, അനുബന്ധ കമ്പനികൾ ഒരുങ്ങുന്നുവെന്നാണ്​ റിപ്പോർട്ട്​. ഇതുവഴി 100 ബില്യൺ ഡോളർ ലാഭിക്കാമെന്നാണ്​ കമ്പനികളുടെ കണക്കുകൂട്ടൽ.

ഏകദേശം 1.6 കോടി തൊഴിലാളികളാണ്​ ഇന്ത്യയിലെ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നത്​. ഇതിൽ 90 ലക്ഷം പേരും കുറഞ്ഞ സാ​ങ്കേതിക പരിജ്ഞാനം മാത്രം ആവശ്യമുള്ള ബി.പി.ഒ ജോലികളാണ്​ ചെയ്യുന്നതെന്ന്​ ഐ.ടി കമ്പനികളുടെ സംഘടനയായ നാസ്​കോം പറയുന്നു. ഇവരിൽ 30 ശതമാനം പേർക്കെങ്കിലും അടുത്ത വർഷത്തോടെ ജോലി നഷ്​ടപ്പെടുമെന്നാണ്​ കണക്കാക്കുന്നത്​.

റോബോട്ട്​​ പ്രൊസസ്​ ഓ​ട്ടോമേഷൻ സംവിധാനത്തി​െൻറ വരവായിരിക്കും ​ തൊഴിലുകളെ പ്രതികൂലമായി ബാധിക്കുന്നത്​. അമേരിക്കയിൽ ഇതുമൂലം 10 ലക്ഷം പേർക്ക്​ തൊഴിൽ നഷ്​ടമായെന്നാണ്​ കണക്കുകൾ. ടി.സി.എസ്​, ഇൻഫോസിസ്​, വി​പ്രോ, എച്ച്​.സി.എൽ, ടെക്​ മഹീന്ദ്ര, കോഗ്​നിസെൻറ്​ തുടങ്ങിയ കമ്പനികൾ 30 ലക്ഷം തൊഴിലാളികളെ അടുത്ത വർഷം ഒഴിവാക്കാൻ തീരുമാനിച്ചുവെന്നാണ്​ റിപ്പോർട്ട്​. സോഫ്​റ്റവെയറുകളുടെ സഹായത്തോടെ എല്ലാ ദിവസം തൊഴിലാളികൾ ചെയ്യുന്ന ജോലികൾ പൂർത്തീകരിക്കുന്ന സംവിധാനമാണ്​ റോബോട്ട്​ പ്രൊസസ്​ ഓ​ട്ടോമേഷൻ. സാധാരണ സോഫ്​റ്റ്​വെയർ അപ്ലിക്കേഷനേക്കാൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ഇതിന്​ സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IT sector
News Summary - IT companies set to slash 3 mn jobs by 2022 due to automation, to save $100 bn in cost: Report
Next Story