വൻ നിയമനങ്ങൾക്കൊരുങ്ങി ടി.സി.എസും ഇൻഫോസിസും
text_fieldsന്യൂഡൽഹി: രാജ്യത്തെ മുൻനിര ഐ.ടി കമ്പനികളായ ഇൻഫോസിസും ടി.സി.എസും വൻ നിയമനങ്ങൾക്കൊരുങ്ങുന്നു. ടി.സി.എസ് ഈ സാമ്പത്തിക വർഷത്തിൽ 40,000 പുതുമുഖങ്ങളേയും ഇൻഫോസിസ് 50,000 പേരെയും നിയമിക്കും.
സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദത്തിൽ ഇൻഫോസിസ് ഉപേക്ഷിച്ച് പോകുന്ന ജീവനക്കാരുടെ എണ്ണം വർധിച്ചിരുന്നു. 25.5 ശതമാനത്തിൽ നിന്നും 27.7 ശതമാനമായാണ് വർധിച്ചത്. ഇതിന് പിന്നാലെയാണ് നിയമനം സംബന്ധിച്ച വാർത്ത പുറത്ത് വരുന്നത്. അതേസമയം ഇൻഫോസിസിൽ നിന്നും ജീവനക്കാർ കൊഴിഞ്ഞു പോകുന്നതിന്റെ നിരക്ക് അഞ്ച് ശതമാനം മാത്രമാണെന്നാണ് കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിലിഞ്ജിൻ റോയിയുടെ വിശദീകരണം.
2021ൽ ഇൻഫോസിസും ടി.സി.എസും കൂടി 61,000 പേരെയാണ് കാമ്പസുകളിൽ നിന്നും കമ്പനികളിൽ നിന്നും നിയമിച്ചത്. 2022 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം പേരെ ഇരു കമ്പനികളും ചേർന്ന് നിയമിച്ചപ്പോൾ ഇതിൽ 85,000 പേരും പുതുതായി ജോലിക്കെത്തിയവരാണ്. 2023ൽ 50,000 പേരെയെങ്കിലും പുതുതായി നിയമിക്കാനാണ് ഇൻഫോസിസിന്റെ പദ്ധതി.
അതേസമയം, ഇൻഫോസിസ് വർക്ക് ഫ്രം ഹോം സംവിധാനം തുടരാൻ തീരുമാനിച്ചിട്ടുണ്ട്. 2025 വരെ 25 ശതമാനത്തിൽ കൂടാത്ത ജീവനക്കാർ വർക്ക് ഫ്രം ഹോമിൽ തുടരുന്നതാണ് ഇൻഫോസിസിന്റെ സംവിധാനം. എച്ച്.സി.എല്ലും ഇതേ രീതിയിൽ ഹൈബ്രിഡ് സംവിധാനം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.