ജാക്ക് മാ വീണ്ടും പൊതുപരിപാടിയിൽ; അഭ്യൂഹങ്ങൾക്ക് വിരാമം
text_fieldsബെയ്ജിങ്: വിവാദങ്ങൾക്ക് പിന്നാലെ അപ്രത്യക്ഷനായ ആലിബാബ സ്ഥാപകൻ ജാക്ക് മാ വീണ്ടും പൊതുപരിപാടിയിൽ. ശതകോടീശ്വരനുമായി ബന്ധെപ്പട്ട് മാസങ്ങൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ വിരാമമാകുന്നത്. ചൈനീസ് ഭരണകൂടത്തിനെതിരെ പ്രതികരിച്ച ജാക്ക് മാ ഇത്രയും നാൾ എവിടെയായിരുന്നുവെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകം.
നേട്ടം കൈവരിച്ച ഗ്രാമീണ അധ്യാപകരെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച വാർഷിക പരിപാടിയിൽ വിഡിയോ കോൺഫറൻസിലൂടെ അധ്യാപകരെ അദ്ദേഹം അഭിസംബോധന ചെയ്തു. അധ്യാപക േജാലി ചെയ്തിരുന്ന ജാക്ക് മാ പിന്നീട് ഇന്‍റർനെറ്റ് സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. ജാക്ക് മായുടെ സാന്നിധ്യം ആദ്യം പ്രാദേശിക ബ്ലോഗിലാണ് സ്ഥിരീകരിച്ചത്. പിന്നീട് കൂടുതൽ പേർ ഇക്കാര്യം ഉറപ്പുവരുത്തുകയായിരുന്നു.
സർക്കാറുമായി ഇടഞ്ഞതോടെ ശതകോടീശ്വരനും ആൻറ് സഹസ്ഥാപകനുമായ ജാക്ക് മാ പൊതുവേദികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഒക്ടോബറിൽ ഷാങ്ഹായ്യിൽ നടന്ന പരിപാടിയിൽ ജാക്ക് മാ ചൈനീസ് ഭരണകൂടത്തെയും പ്രസിഡന്‍റ് ഷി ജിൻപിങ്ങിനെയും വിമർശിച്ചതാണ് സംഭവങ്ങളുടെ തുടക്കം.
സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കുമെതിരെയായിരുന്നു വിമർശനം. സർക്കാറിനെ വിമർശിച്ചതോടെ ആലിബാബയുടെ പ്രവർത്തനങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പിന്നീട് സാമൂഹിക മാധ്യമങ്ങളിലും പൊതുപരിപാടികളിൽനിന്നും അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.