ആമസോൺ ഓഹരികൾ വിൽക്കാനൊരുങ്ങി ജെഫ് ബെസോസ്
text_fieldsവാഷിങ്ടൺ: 2.5 ബില്യൺ ഡോളർ മൂല്യം വരുന്ന ആമസോൺ ഓഹരികൾ വിൽക്കാനൊരുങ്ങി സ്ഥാപകൻ ജെഫ് ബെസോസ്. 10 ബില്യൺ ഡോളറിെൻറ ഓഹരികൾ 2020ൽ വിറ്റതിന് പിന്നാലെയാണ് ബെസോസിെൻറ പുതിയ നീക്കം. 739,000 ഓഹരികളാവും വിൽക്കുകയെന്ന് ബെസോസ് യു.എസ് വിപണിയെ അറിയിച്ചു.
മുൻ നിശ്ചയിച്ച പ്രകാരമാണ് ആമസോൺ ഓഹരികൾ ബെസോസ് വിൽക്കുന്നത്. ആമസോണിലെ രണ്ട് മില്യൺ ഓഹരികൾ വിൽക്കാനാണ് ബെസോസിെൻറ തീരുമാനം. കമ്പനിയിൽ ഏകദേശം 10 ശതമാനം ഓഹരിയാണ് ബെസോസിനുള്ളത്. 193.5 ബില്യൺ ഡോളറാണ് ഓഹരികളുടെ ഏകദേശ മൂല്യം.
ബെസോസിെൻറ തന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയായ ബ്ലു ഒർജിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഓഹരി വിൽപനയെന്നാണ് സൂചന. 15 വർഷങ്ങൾക്ക് മുമ്പ് 1997ലാണ് ആമസോൺ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. കോവിഡിനെ തുടർന്ന് ഓൺലൈൻ ഷോപ്പിങ് വർധിച്ചതോടെ കഴിഞ്ഞ വർഷം വൻ വർധനയാണ് ആമസോൺ ഓഹരികൾക്കുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.