ജെഫ് ബെസോസ് ആമസോൺ സി.ഇ.ഒ സ്ഥാനമൊഴിയുന്നു
text_fieldsവാഷിങ്ടൺ: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് കമ്പനി സി.ഇ.ഒ സ്ഥാനമൊഴിയുന്നു. ഈ വർഷത്തോടെ ആമസോൺ സി.ഇ.ഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങുമെന്ന് ബെസോസ് അറിയിച്ചു. ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായി ആമസോണിനെ മാറ്റിയെടുത്താണ് ബെസോസിന്‍റെ പടിയിറക്കം.
സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ സി.ഇ.ഒ സ്ഥാനം ഒഴിയുമെന്നാണ് ബെസോസ് അറിയിക്കുന്നത്. ആൻഡി ജാസിയായിരിക്കും കമ്പനിയുടെ പുതിയ സി.ഇ.ഒ. നിലവിൽ ആമസോൺ വെബ് സർവീസിന്‍റെ തലവനാണ് ജാസി.
ആമസോണിന്‍റെ ലാഭം 7.2 ബില്യൺ ഡോളറായി ഉയർത്തിയാണ് ബെസോസിന്‍റെ പടിയിറക്കം. വരുമാനം 44 ശതമാനം വർധിച്ച് 125.6 ബില്യൺ ഡോളറായും ഉയർന്നിട്ടുണ്ട്. കോവിഡ് ലോക്ഡൗണിനെ തുടർന്ന് ഒാൺലൈൻ വിപണിക്ക് ജനപ്രിയത കൂടിയതാണ് ആമസോണിന് നേട്ടമായത്.
ആമസോണിന്‍റെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഇനിയും തുടരും. പക്ഷേ ബെസോസ് എർത്ത് ഫണ്ട്, ബ്ലു ഒർജിൻ, വാഷിങ്ടൺ പോസ്റ്റ് തുടങ്ങി തന്‍റെ മറ്റ് അഭിനിവേശങ്ങൾക്കായി ഇനി സമയം നീക്കിവെക്കണമെന്ന് ബെസോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.