ജെറ്റ് എയർവേയ്സ് വീണ്ടും പറക്കും; റൂട്ടുകളിൽ തീരുമാനമായില്ല
text_fieldsമുംബൈ: കടക്കെണിയിലായി പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ് എയർവേസ് വീണ്ടും പറക്കാൻ ഒരുങ്ങുന്നു. കമ്പനി ഏറ്റെുക്കാനുള്ള ജലാൻ കാൽറോക്ക് കൺസോർട്യത്തിെൻറ പുനരുദ്ധാരണ പദ്ധതിക്ക് ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ (എൻ.സി.എൽ.ടി) അംഗീകാരം നൽകിയതോടെയാണ് അവസാന കടമ്പയും കടന്നത്.
രണ്ടു പതിറ്റാണ്ടിെൻറ സേവനമുള്ള ജെറ്റ് എയർവേസ് 2019 ഏപ്രിൽ 17നാണ് പ്രവർത്തനം അവസാനിപ്പിച്ചത്. 8,000 കോടിയുടെ കുടിശ്ശിക ഈടാക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) നിയമ നടപടി തുടങ്ങിയതോടെയാണ് കമ്പനി പൂട്ടിയത്.ബ്രിട്ടനിലെ കാർലോക് ക്യാപ്പിറ്റലും യു.എ.ഇയിലെ വ്യവസായി മുരാരി ലാൽ ജലാനുമാണ് കൺസോർട്യത്തിെൻറ പ്രമോട്ടർമാർ. 90 ദിവസത്തിനകം പ്രവർത്തനം തുടങ്ങാനാണ് ട്രൈബ്യൂണൽ നിർദേശിച്ചത്. ആവശ്യമെങ്കിൽ സമയം നീട്ടി നൽകും.
ജെറ്റ് എയർവേസിന് നേരത്തെയുള്ള റൂട്ടുകൾ അനുവദിക്കാൻ നിർദേശം നൽകാനാവില്ലെന്നും ഇക്കാര്യം സർക്കാറാണ് തീരുമാനിക്കേണ്ടതെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. ജെറ്റ് സേവനം അവസാനിപ്പിച്ച ശേഷം ഈ റൂട്ടുകൾ സർക്കാർ മറ്റ് വിമാന കമ്പനികൾക്ക് നൽകിയിരുന്നു. റൂട്ടുകൾ ലഭിക്കുക എന്നത് ജെറ്റ് എയർവേസിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.