ലോക്ഡൗണും വീട്ടിലിരുന്ന് ജോലിയും; എയർടെലിെൻറ വരുമാനം ഉയർന്നു, ലാഭമില്ല
text_fieldsന്യൂഡൽഹി: കോവിഡും തുടർന്നുണ്ടായ ലോക്ഡൗണിനുമിടയിലും ഇന്ത്യയിലെ മൊബൈൽ സേവനദാതാക്കളായ എയർടെല്ലിെൻറ വരുമാനം ഉയർന്നു. താരിഫുകൾ ഉയർത്തിയതും കോവിഡിനെ തുടർന്ന് പലരും വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയതുമാണ് എയർടെലിന് നേട്ടമായത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സാമ്പത്തിക വർഷത്തിെൻറ രണ്ടാം പാദത്തിൽ 25,785 കോടിയാണ് എയർടെലിെൻറ വരുമാനം. ഇതാദ്യമായാണ് സാമ്പത്തിക വർഷത്തിെൻറ ഒരു പാദത്തിൽ എയർടെൽ ഇത്രയും വരുമാനം നേടുന്നത്.
അതേസമയം, എയർടെൽ ഇപ്പോഴും നഷ്ടത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. പക്ഷേ, കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ എയർടെലിെൻറ നഷ്ടം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 23,044.9 കോടിയായിരുന്നു കമ്പനിയുടെ നഷ്ടമെങ്കിൽ ഇക്കുറി അത് 763.2 കോടിയായി കുറഞ്ഞു.
റിലയൻസ് ജിയോയുടെ വരവോടെയാണ് ഇന്ത്യയിൽ എയർടെൽ ഉൾപ്പടെയുള്ള കമ്പനികൾക്ക് കാലിടറിയത്. എന്നാൽ, പുതിയ ഓഫറുകൾ നൽകിയും അതിവേഗ ഇൻറർനെറ്റ് സംവിധാനം വ്യാപകമാക്കിയുമെല്ലാം ഇന്ത്യയിലെ മൊബൈൽ വിപണിയിൽ പിടിച്ച് നിൽക്കാനുള്ള ശ്രമത്തിലാണ് കമ്പനികളെല്ലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.