മക് ഡൊണാൾഡ് യു.എസിലെ എല്ലാ ഒഫീസുകളും താത്കാലികമായി അടച്ചുപൂട്ടുന്നു
text_fieldsന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളിലൊന്നായ മക് ഡൊണാൾഡ് യു.എസിലെ എല്ലാ ഓഫീസുകളും താത്കാലികമായി അടച്ചുപൂട്ടുന്നു. ഈ ആഴ്ച തന്നെ ഓഫീസുകൾ അടച്ചുപൂട്ടുമെന്നും പിരിച്ചുവിടൽ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമാണിതെന്നും വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തയാറാകണം എന്ന് ചൂണ്ടിക്കാട്ടി കമ്പനി കഴിഞ്ഞ ആഴ്ച തൊഴിലാളികൾക്ക് ഇ-മെയിൽ നൽകിയിരുന്നു. എത്ര ജീവനക്കാരെ പിരിച്ചു വിടും എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
ഏപ്രിൽ മൂന്ന് മുതലുള്ള ആഴ്ചയിൽ സ്ഥാപനത്തിന്റെ ജീവനക്കാരുടെ നിലയും അവരുടെ പങ്കും സംബന്ധിച്ച് പ്രധാന തീരുമാനങ്ങൾ പങ്കുവെക്കുമെന്നാണ് കമ്പനി ജീവനക്കാർക്ക് നൽകിയ ഇ -മെയിൽ സന്ദേശത്തിൽ വ്യക്തമാക്കിയത്.
ഈ ആഴ്ച ഷെഡ്യൂൾ ചെയ്ത, ജീവനക്കാർ നേരിട്ട് ഹാജരാകേണ്ട യോഗങ്ങളെല്ലാം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ബിസിനസ് തന്ത്രങ്ങൾ പരിഷ്‍കരിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ നില അവലോകനം ചെയ്യുമെന്ന് കമ്പനി ജനുവരിയിൽ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച പിരിച്ചുവിടൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.