ഇക്കുറി ശമ്പള വർധനയില്ലെന്ന് മൈക്രോസോഫ്റ്റ്; തീരുമാനം മാറ്റാം പക്ഷേ...
text_fieldsഈ വർഷം ശമ്പളവർധനവുണ്ടാവില്ലെന്ന മൈക്രോസോഫ്റ്റ് പ്രഖ്യാപനം ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധങ്ങൾക്കാണ് കാരണമായത്. ട്വിറ്ററിലൂടെ രൂക്ഷമായി ജീവനക്കാർ മൈക്രോസോഫ്റ്റിനെ വിമർശിച്ച് രംഗത്തെത്തി. ജീവനക്കാരിലൊരാൾ കമ്പനിയുടെ മുഖത്തടിക്കാനാണ് തോന്നുന്നതെന്നും പ്രതികരിച്ചു. അതേസമയം, ശമ്പളവർധനക്ക് ഇനിയും സാധ്യതയുണ്ടെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനിയുടെ ചീഫ് മാർക്കറ്റിങ് ഓഫീസർ ക്രിസ്റ്റഫർ കാപോസെല്ല
ജീവനക്കാർക്ക് മാത്രമായി അയച്ച സന്ദേശത്തിലാണ് ശമ്പള വർധനയെ സംബന്ധിച്ചുള്ള അദ്ദേത്തിന്റെ പ്രസ്താവന. കമ്പനിയുടെ ഓഹരി വില ഉയർന്നാൽ ശമ്പളവർധനവുണ്ടാവുമെന്നാണ് അദ്ദേഹം പറഞ്ഞു. നല്ല ലാഭഫലമുണ്ടായാൽ മൈക്രോസോഫ്റ്റ് ഓഹരികൾ ആകർഷകമായി മാറും. തുടർന്ന് ശമ്പളവർധനവും ഉണ്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം 33 ശതമാനം നേട്ടമാണ് മൈക്രോസോഫ്റ്റ് ഓഹരികൾക്കുണ്ടായത്. ഈ വർഷം ശമ്പളവർധനവ് വേണ്ടെന്നാണ് മൈക്രോസോഫ്റ്റ് തീരുമാനമെന്ന് സി.ഇ.ഒ സത്യ നദല്ലെ ജീവനക്കാരെ അറിയിച്ചിരുന്നു. സ്ഥിരജീവനക്കാർക്ക് ശമ്പളവർധനയുണ്ടാവില്ലെന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് വലിയ പ്രതിഷേധമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.