'അവധിയാഘോഷിച്ച് തിരിച്ചു വരൂ' എന്ന് ജീവനക്കാരോട് മൈക്രോസോഫ്റ്റ് പ്രസിഡന്‍റ്; പോക്കറ്റ് മണിയായി 1.12 ലക്ഷവും
text_fieldsന്യൂഡൽഹി: ജീവനക്കാരോട് അവധിയെടുക്കാൻ നിർദേശിച്ച് മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്‍റ് ആനന്ദ് മഹേശ്വരി. ചെറിയ ഇടവേളകൾ എടുക്കേണ്ടതിന്‍റെ ആവശ്യകത ഓർമിപ്പിച്ചാണ് മൈക്രോസോഫ്റ്റ് പ്രസിഡന്‍റിന്‍റെ ട്വീറ്റ്. പുതിയ ട്വീറ്റിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലുടമയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്.
ജോലിയിൽ നിന്ന് ചെറിയൊരു ഇടവേളയെടുക്കു. പ്രിയപ്പെട്ടവരോടൊപ്പം കുറച്ച് സമയം ചെലവഴിക്കു. അതിന് ശേഷം കൂടുതൽ ഉൗർജസ്വലതയോടെ തിരിച്ചു വരുവെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്‍റ് ട്വിറ്ററിൽ കുറിച്ചു. നിങ്ങളുടെ ക്ഷേമമാണ് ഞങ്ങൾക്ക് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കോവിഡ് കാലത്ത് ജീവനക്കാർ പ്രത്യേക ആനുകൂല്യം നൽകാൻ മൈക്രോസോഫ്റ്റിന് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 1.12 ലക്ഷം രൂപയായിരിക്കും മൈക്രോസോഫ്റ്റ് വിതരണം ചെയ്യുക. വൈസ് പ്രസിഡന്‍റ് പോസ്റ്റ് താഴെയുള്ള ജീവനക്കാർക്കായിരിക്കും കോവിഡുകാലത്തേക്കുള്ള ബോണസ് നൽകുക. 175,508 ജീവനക്കാരാണ് മൈക്രോസോഫ്റ്റിന് ലോകവ്യാപകമായി ഉള്ളത്. കോവിഡിനെ തുടർന്ന് ഓഫീസുകൾ തുറക്കുന്നത് സെപ്തംബർ വരെ മൈക്രോസോഫ്റ്റ് ദീർഘപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.