Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Satya Nadella
cancel
Homechevron_rightBusinesschevron_rightCorporateschevron_rightസി.ഇ.ഒയിൽനിന്ന്​...

സി.ഇ.ഒയിൽനിന്ന്​ ചെയർമാനിലേക്ക്​; സത്യ ന​െദല്ല ഇനി ​ൈമക്രോസോഫ്​റ്റ്​ ചെയർമാൻ

text_fields
bookmark_border

വാഷിങ്​ടൺ: ആഗോള കോർപറേറ്റ്​ ഭീമൻമാരായ മൈക്രോസോഫ്​റ്റ്​ കോർപറേഷന്‍റെ പുതിയ ചെയർമാനായി സത്യ ന​െദല്ലയെ തെരഞ്ഞെടുത്തു. 2014 മുതൽ മൈക്രോസോഫ്​റ്റിന്‍റെ ചീഫ്​ എക്​സിക്യൂട്ടീവ്​ ഓഫിസറാണ്​ അദ്ദേഹം.

ജോൺ തോംസ​ന്‍റെ പിൻഗാമിയായാണ്​ സത്യ ന​െദല്ല ചെയർമാൻ പദവിയിലെത്തുക. നിലവിലെ ചെയർമാൻ ജോൺ തോംസണെ ലീസ്​ ഇൻഡിപെൻഡന്‍റ്​ ഡയറക്​ടറായും കമ്പനി നിയമിച്ചു.

2014ലാണ്​ സത്യ ​ന​െദല്ല സി.ഇ.ഒയായി ചുമതലയേൽക്കുന്നത്​. സ്റ്റീവ്​ ബാൾമറിന്​​ ശേഷമാണ്​ നദെല്ല സി.ഇ.ഒയാകുന്നത്​. ലിങ്ക്​ഡ്​ ഇൻ, നുവാൻസ്​ കമ്യൂണിക്കേഷൻസ്​, സെനിമാക്​സ്​ തുടങ്ങിയ കോടികളുടെ ഏറ്റെടുക്കലിനും ബിസിനസ്​ വിപുലീകരണത്തിനും​ നിർണായക പങ്ക്​ വഹിച്ചിരുന്നു.

ൈമക്രോസോഫ്​റ്റ്​ ബോർഡിൽനിന്ന്​ സ്​ഥാപകൻ കൂടിയായ ബിൽ ഗേറ്റ്​സ്​ പടിയിറങ്ങിയതിന്​ പിന്നാലെയാണ്​ കമ്പനിയുടെ പുതിയ തലമാറ്റം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MicrosoftCEOchairmanBill GatesSatya NadellaSteve BallmerJohn Thompson
News Summary - Microsoft names CEO Satya Nadella as chairman
Next Story