10,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മൈക്രോസോഫ്റ്റ്
text_fieldsവാഷിങ്ടൺ: 10,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മൈക്രോസോഫ്റ്റ്. സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദത്തിനുള്ളിൽ ജീവനക്കാരെ ഒഴിവാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സാമ്പത്തിക പ്രതിസന്ധി മുന്നിൽകണ്ട് യു.എസിലെ ടെക് ഭീമൻമാർ ജീവനക്കാരെ ഒഴിവാക്കുന്നതിനിടെയാണ് മൈക്രോസോഫ്റ്റിന്റെയും നീക്കം.
കഴിഞ്ഞ വർഷം ജൂലൈയിൽ കമ്പനിയിലെ കുറച്ച് ജീവനക്കാർക്ക ജോലി നഷ്ടമാകുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെ ആയിരത്തോളം ജീവനക്കാരെ കമ്പനി പിരിച്ചുവിടുകയും ചെയ്തിരുന്നു. കോവിഡിനെ തുടർന്ന് പേഴ്സണൽ കമ്പ്യൂട്ടറുകളുടെ ഡിമാൻഡിലുണ്ടായ കുറവാണ് കമ്പനിയുടെ പ്രവർത്തനത്തെ ബാധിച്ചത്.
നേരത്തെ അമേരിക്കൻ മൾട്ടി നാഷണൽ ഇൻവെസ്റ്റ്മെന്റ് കമ്പനിയായ ഗോൾഡ്മാൻ സാച്ചസ് 3000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മാനേജർമാർ ജീവനക്കാരെ യോഗത്തിന് ക്ഷണിച്ചതിന് പിന്നാലെയാണ് ഒറ്റദിവസം ഇത്രയും ജീവനക്കാരെ പിരിച്ചുവിടുന്നത്. ഇമെയിലിലൂടെ രാവിലെ 7.30ന് മീറ്റിങ്ങിനെത്തണമെന്ന നിർദേശമാണ് ജീവനക്കാർക്ക് ലഭിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.