റിലയൻസും എസ്.ബി.ഐയും ഉൾപ്പടെ 18 കോർപ്പറേറ്റുകളുടെ റേറ്റിങ് ഉയർത്തി മുഡീസ്
text_fieldsന്യൂഡൽഹി: റിലയൻസും എസ്.ബി.ഐയും ഉൾപ്പടെ 18 കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ റേറ്റിങ് ഉയർത്തി മുഡീസ്. ആക്സിസ് ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ റേറ്റിങ് ഉയർത്തിയിട്ടുണ്ട്.
നെഗറ്റീവിൽ നിന്നും സ്റ്റേബിളിലേക്കാണ് റേറ്റിങ് ഉയർത്തിയത്. ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, പി.എൻ.ബി, എക്സിം ബാങ്ക് എന്നിവയാണ് റേറ്റിങ് മെച്ചപ്പെട്ട പ്രധാന ബാങ്കുകൾ.
എൻ.ടി.പി.സി, എൻ.എച്ച്.എ.ഐ, പി.ജി.സി.ഐ.എൽ, ഗെയിൽ, അദാനി ട്രാൻസ്മിഷൻ, അദാനി പോർട്ട്സ്, ഒ.എൻ.ജി.സി, പെട്രോനെറ്റ്, എൽ.എൻ.ജി, അൾട്രാടെക്, ഓയിൽ ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ തുടങ്ങിയവയുടേയും റേറ്റിങ് ഉയർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.