അംബാനിയുടെ സോളാർ സ്വപ്നങ്ങൾ
text_fieldsമുംബൈ: സോളാർ മേഖലയിലും ആധിപത്യം ഉറപ്പിക്കാനൊരുങ്ങി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. ഫോസിൽ ഇന്ധനങ്ങളുടെ വിൽപനയിൽ ഇന്ത്യയിലെ പ്രമുഖരായ റിലയൻസ് 10 ബില്യൺ ഡോളർ മുതൽ മുടക്കിയാണ് സോളർ ഉൾപ്പടെയുള്ള ഊർജസ്രോതസുകളിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നത്.
സോളാർ ഉൽപന്നങ്ങൾ, ബാറ്ററികൾ, ഇലക്ട്രോലൈസർ, ഗ്രീൻ ഹൈഡ്രജൻ, ഫ്യൂവൽ സെൽ എന്നിവയുടെ നിർമാണത്തിനായി ഫാക്ടറി തുടങ്ങാൻ റിലയൻസിന് പദ്ധതിയുണ്ട്. ഇതിന് പുറമേ ഇക്കാര്യത്തിൽ സർക്കാറുകളുമായി ചർച്ചക്കും റിലയൻസ് ഒരുങ്ങുവെന്നാണ് റിപ്പോർട്ടുകൾ.
സോളാർ ബാറ്ററികൾ ഉൾപ്പടെയുള്ളവയുടെ നിർമാണത്തിന് നരേന്ദ്ര മോദി സർക്കാർ ഇളവുകൾ അനുവദിച്ചിരുന്നു. ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറക്കുക ലക്ഷ്യമിട്ടാണ് ഇവയുടെ നിർമാണ യൂണിറ്റുകൾക്ക് ഇളവുകൾ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇത് നേട്ടമാക്കാനാണ് മുകേഷ് അംബാനിയുടെ നീക്കം.
അടുത്ത ഒമ്പത് വർഷത്തിൽ 26 ജിഗാവാട്ട് സോളാർ ൈവദ്യുതി ഉൽപാദിപ്പിക്കുകയാണ് കേന്ദ്രസർക്കാറിന്‍റെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി വിവിധ കമ്പനികൾക്ക് സോളാർ നിർമാണ യൂണിറ്റുകൾ തുടങ്ങാൻ 603 മില്യൺ ഡോളറിന്‍റെ സഹായം നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഈ പ്രഖ്യാപനവും റിലയൻസ് ഇൻഡസ്ട്രീസിന് ഗുണകരമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.