മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ; പിന്നിലാക്കിയത് ചൈനീസ് ഭീമനെ
text_fieldsറിലയൻസ് ഇൻഡസ്ട്രീസ് തലവൻ മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ. ചൈനീസ് വ്യവസായിയായ ഴോങ് ഷാൻഷനിൽ നിന്നുമാണ് ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരെൻറ കസേര മുകേഷ് അംബാനി തിരിച്ചുപിടിച്ചിരിക്കുന്നത്. ചൈനയിലെ വലിയ കുപ്പിവെള്ള കമ്പനി ഉടമയായ ഴോങ്ങിെൻറ കമ്പനിയുടെ ഓഹരികള്‍ കഴിഞ്ഞയാഴ്ച്ച ഭീമൻ ഇടിവ് നേരിട്ടിരുന്നു. 20 ശതമാനമായിരുന്നു അദ്ദേഹത്തിെൻറ കമ്പനിയുടെ ഓഹരി തകര്‍ച്ച നേരിട്ടത്. അതോടെ അംബാനി മുന്നിലെത്തുകയും ചെയ്തു.
നേരത്തെ ഏഷ്യയിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാമതായിരുന്ന മുകേഷ് അംബാനിക്ക് 2020 അവസാനത്തിലാണ് കാലിടറിയത്. 82.8 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി. കഴിഞ്ഞ വര്‍ഷം 90 ബില്യണ്‍ ഡോളര്‍ ആയിരുന്നു. 6.62 ലക്ഷം കോടിയാണ് ഒരു വര്‍ഷത്തിനിടെ ആസ്തിയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 76.6 ബില്യൺ ഡോളറാണ് ഴോങ് ഷാൻഷെൻറ നിലവിലെ ആസ്തി. കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് 22 ബില്യൺ കുറവ് രേഖപ്പെടുത്തിയതോടെയാണ് അദ്ദേഹം രണ്ടാമതായത്. ബ്ലൂംബെർഗിെൻറ ശതകോടീശ്വര സൂചികയിലാണ് ഇൗ വിവരങ്ങൾ നൽകിയിരിക്കുന്നത്.
കഴിഞ്ഞ വർഷാവസാനം ഏഷ്യയിൽ അംബാനിയെ മറികടന്ന അദ്ദേഹം 2021 തുടക്കത്തിൽ വാരൻ ബഫറ്റിനെയും മറികടന്ന് ലോക സമ്പന്നരുടെ പട്ടികയിൽ 16-ആമനായി മുന്നേറിയിരുന്നു. നൊംഗു സ്പ്രിങ്കൊ എന്ന കുപ്പി വെള്ള കമ്പനി കൂടാതെ വാക്‌സിന്‍ നിര്‍മ്മാണ കമ്പനിയായ ബീജിങ് വാന്തായ് ബയോളജിക്കല്‍ ഫാര്‍മസി എൻറർപ്രൈസും ഴോങ്ങിെൻറതായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.