Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightജെഫ്​ ബെസോസിനും ഇലോൺ...

ജെഫ്​ ബെസോസിനും ഇലോൺ മസ്​കിനുമൊപ്പം അതിസമ്പന്നരുടെ പട്ടികയിൽ മുകേഷ്​ അംബാനിയും

text_fields
bookmark_border
Mukesh Ambani
cancel

ന്യൂഡൽഹി: ആമസോൺ സ്ഥാപകൻ ജെഫ്​ ബെസോസിനും ടെസ്​ല സി.ഇ.ഒ ഇലോൺ മസ്​കിനുമൊപ്പം അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ച്​ മുകേഷ്​ അംബാനിയും. 100 ബില്യൺ ഡോളറിൽ കൂടുതൽ ആസ്​തിയുള്ള 11 പേരാണ്​ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്​. ബിൽഗേറ്റ്​സ്​, മാർക്ക്​ സൂക്കർബർഗ്​, വാരൻ ബഫറ്റ്​ എന്നിവരും പട്ടികയിൽ ഉൾപ്പെടും. 100.6 ബില്യൺ ഡോളറിന്‍റെ ആസ്​തിയുമായാണ്​ മുകേഷ്​ അംബാനി അതിസമ്പന്നരുടെ പട്ടികയിലേക്ക്​ എത്തിയത്​.

റിലയൻസ്​ ഇൻഡസ്​ട്രീസിന്‍റെ ഓഹരികൾക്ക്​ വൻ മുന്നേറ്റമുണ്ടായതോടെയാണ്​ അംബാനിയുടെ ആസ്​തിയും കുതിച്ചത്​. ഇൗ വർഷം മുകേഷ്​ അംബാനിയുടെ ആസ്​തിയിൽ 23.8 ബില്യൺ ഡോളിന്‍റെ വർധനയുണ്ടായി. 2005ലാണ്​ പിതാവ്​ ധീരുഭായ്​ അംബാനിയുടെ എണ്ണ, പെട്രോകെമിക്കൽ വ്യവസായങ്ങൾ മുകേഷ്​ അംബാനി ഏറ്റെടുത്തത്​.

പിന്നീട്​ റീടെയിൽ, ടെക്​നോളജി, ഇ-കോമേഴ്​സ്​ തുടങ്ങിയ മേഖലകളിലേക്കും അംബാനി വ്യവസായ സാമ്രാജ്യം വ്യാപിപ്പിച്ചു. 2016ൽ റിലയൻസ്​ ആരംഭിച്ച ടെലികോം വിഭാഗമായ ജിയോ ഇന്ത്യയിലെ പ്രമുഖ കമ്പനികളിലൊന്നാണ്​. വരുംകാലത്തിന്‍റെ സാധ്യതകൾ മനസിലാക്കി ഊർജ വ്യവസായത്തിലേക്കും ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ്​ അംബാനി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mukesh ambani
News Summary - Mukesh Ambani joins Jeff Bezos, Elon Musk in world’s exclusive $100 billion club
Next Story