പിൻഗാമിയെ കണ്ടെത്താനുള്ള നീക്കവുമായി മുകേഷ് അംബാനി
text_fieldsമുംബൈ: ലോകത്തിലെ നാലാമത്തെ സമ്പന്നനായതിന് പിന്നാലെ ഫാമിലി കൗൺസിൽ രൂപവത്കരിക്കാൻ നീക്കമാരംഭിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. കമ്പനിയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായാണ് നടപടി. കമ്പനിയോട് അടുത്തവൃത്തങ്ങൾ ലൈവ് മിൻറിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എല്ലാ കുടുംബാംഗങ്ങൾക്കും തുല്യപ്രാധാന്യം നൽകുന്നതായിരിക്കും ഫാമിലി കൗൺസിൽ. മക്കളായ അകാശ്, ഇഷ, ആനന്ദ് എന്നിവരുൾപ്പെടുന്ന ഫാമിലി കൗൺസിലായിരിക്കും റിലയൻസിൻെറ ഭരണം നടത്തുക. ഇവർക്കൊപ്പം പുറത്ത് നിന്നുള്ള ഉപദേശകരുമുണ്ടാവും. റിലയൻസിനെ സംബന്ധിച്ചുള്ള നിർണായക തീരുമാനങ്ങളെടുക്കുക ഫാമിലി കൗൺസിലായിരിക്കും. അടുത്ത വർഷത്തോടെ ഇത് നടപ്പിലാക്കാനാണ് മുകേഷ് അംബാനിയുടെ നീക്കം. അതേസമയം, വാർത്തയിൽ റിലയൻസിൻെറ ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിട്ടില്ല.
2014 ഒക്ടോബറിൽ ആകാശും ഇഷയും റിലയൻസിൻെറ ബോർഡിലെത്തിയിരുന്നു. റിലയൻസ് ജിയോ ഇൻഫോകോം, റിലയൻസ് റീടെയിൽ എന്നിവയുടെ ഡയർക്ടർമാരായിട്ടായിരുന്നു നിയമനം. ആനന്ദ് അംബാനിക്ക് ജിയോയുടെ അഡീഷണൽ ഡയറക്ടറുടെ ചുമതലയും നൽകി. റിലയൻസ് ഫൗണ്ടേഷൻെറ ചുമതലയും ഇഷക്കാണ്.
ഫാമിലി കൗൺസിലിൽ കുടുംബാംഗങ്ങളുടെ അഭിപ്രായങ്ങൾ ജനാധിപത്യ രീതിയിൽ ചർച്ച ചെയ്ത് വിദഗ്ധരുടെ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം എടുക്കുകയാണ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.