മുകേഷ് അംബാനിയുടെ സമ്പത്തിൽ 73 ശതമാനം വർധന; 13ാം വർഷവും ഇന്ത്യയിലെ സമ്പന്നൻ
text_fieldsമുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തുടർച്ചയായ 13ാം വർഷവും ഇന്ത്യയിലെ സമ്പന്നരിൽ ഒന്നാമതെത്തി. ഫോബ്സിെൻറ സമ്പന്നരുെട പട്ടികയിലാണ് അംബാനി ഒന്നാമതെത്തിയത്. 37.3 ബില്യൺ ഡോളറാണ് അംബാനിയുടെ സമ്പത്തിലുണ്ടായ വർധനവ്. 73 ശതമാനം ഉയർച്ചയാണുണ്ടായത്. ഇതോടെ അംബാനിയുടെ ആകെ സമ്പത്ത് 88.7 ബില്യൺ ഡോളറായി ഉയർന്നു.
കോവിഡ് 19ഉം തുടർന്നുണ്ടായ ലോക്ഡൗണും ഇന്ത്യയിലെ സമ്പന്നരെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് ഫോബ്സിെൻറ കണക്കുകളിൽ നിന്ന് വ്യക്തമാകും. 14 ശതമാനം ഉയർച്ചയാണ് സമ്പന്നർക്കുണ്ട്. ഫോബ്സിെൻറ പട്ടികയിൽ 25.2 ബില്യൺ ഡോളറിെൻറ ആസ്തിയോടെ ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്. 61 ശതമാനത്തിെൻറ ഉയർച്ച അദാനിക്കുണ്ടായി. 20.4 ബില്യൺ ഡോളർ ആസ്തിയോടെ എച്ച്.സി.എൽ ചെയർമാൻ ശിവ് നാടാറാണ് മൂന്നാം സ്ഥാനത്ത്.
ലോക്ഡൗണിനിടയിലും റിലയൻസിെൻറ ഓഹരികളുടെ മൂല്യം ഉയർന്നിരുന്നു. 20 ബില്യൺ ഡോളറിെൻറ നിക്ഷേപമാണ് റിലയൻസിെൻറ ടെലികോം വിഭാഗമായ ജിയോയിലുണ്ടായത്. നിലവിൽ റിലയൻസ് റീടെയിലിലേക്കും വലിയ രീതിയിൽ നിക്ഷേപമെത്തുന്നുണ്ട്. ഇതുവരെ 5 ബില്യൺ ഡോളറിെൻറ നിക്ഷേപം റിലയൻസ് റീടെയിലിലുണ്ടായി. ഇതെല്ലാം അംബാനിക്ക് ഗുണകരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.