ജി.എസ്.ടിയിൽ ഇപ്പോൾ ഇളവ് വേണ്ടെന്ന് മാരുതി സുസുക്കി
text_fieldsന്യൂഡൽഹി: പാസഞ്ചർ കാറുകളുടെ ജി.എസ്.ടിയിൽ ഇപ്പോൾ ഇളവ് വേണ്ടെന്ന് മാരുതി സുസുക്കി ചെയർമാൻ ആർ.സി ഭാർഗവ. അടുത്ത കുറേ മാസങ്ങളിൽ പാസഞ്ചർ കാറുകളുടെ വിൽപന ഇടിയാൻ സാധ്യതയില്ല. വിൽപനയിൽ കുറവുണ്ടാവുകയാണെങ്കിൽ അത് അടുത്ത വർഷം മാത്രമാവും സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കാർ വിപണിയിൽ 50 ശതമാനം വിഹിതത്തോടെ നിലവിൽ മാരുതിയാണ് ഒന്നാം സ്ഥാനത്ത്.
സാമ്പത്തിക വർഷത്തിെൻറ രണ്ടാം പാദത്തിൽ മെച്ചപ്പെട്ട വിൽപനയാണ് എല്ലാ കമ്പനികൾക്കും ഉണ്ടായത്. ഡിമാൻഡ് കുറവ് മൂലം ഇക്കാലയളവിൽ ഒരു കമ്പനിയും പ്രതിസന്ധിയിലാവില്ല. അതുകൊണ്ട് വിൽപനയിൽ കുറവുണ്ടാവുേമ്പാൾ മാത്രം സർക്കാർ വാഹനമേഖലക്കായി ഇളവുകൾ അനുവദിച്ചാൽ മതിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ നിരവധി വാഹനനിർമ്മാതാക്കൾ ജി.എസ്.ടിയിൽ ഇളവ് വേണമെന്ന ആവശ്യമുന്നയിച്ചിരുന്നു. കഴിഞ്ഞയാഴ്ച ടാറ്റ മോട്ടോഴ്സ് ജി.എസ്.ടിയിൽ ഇളവ് വേണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലവിൽ ജി.എസ്.ടിയിൽ ഇളവ് വേണ്ടെന്ന് വ്യക്തമാക്കി മാരുതി സുസുക്കി ചെയർമാൻ രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.