ദിവസവും ഒരു ലക്ഷം രൂപ നേടാന്‍ അവസരം; കാഷ്ബാക്ക് ധമാക്കയുമായി പേടിഎം
text_fieldsമുംബൈ: ഇന്ത്യയുടെ പ്രമുഖ ഡിജിറ്റല്‍ ധനകാര്യ പ്ലാറ്റ്‌ഫോമായ പേടിഎം ഉല്‍സവ കാലത്തോടനുബന്ധിച്ച് ''പേടിഎം കാഷ്ബാക്ക് ധമാക്ക'' എന്ന പേരില്‍ കാഷ്ബാക്ക് ഓഫർ അവതരിപ്പിച്ചു. ഉപയോക്താവിന് ആപ്പിലൂടെ പണം അയക്കല്‍, ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ പേയ്‌മെന്റുകള്‍, റീചാര്‍ജുകള്‍ തുടങ്ങിയവയിലൂടെ കാഷ്ബാക്ക് നേടാവുന്നതാണ് ഒക്‌ടോബര്‍ 14 മുതലാണ് ഓഫർ ആരംഭിച്ചിരിക്കുന്നത്.
പേടിഎം ഡിജിറ്റല്‍ ഇടപാടുകളായ പേടിഎം യുപിഐ, പേടിഎം വാലറ്റ്, പേടിഎം പോസ്റ്റ്‌പെയ്ഡ് തുടങ്ങിയവയിലൂടെ രാജ്യത്തെ എല്ലാവരെയും സാമ്പത്തിക ഉള്‍പ്പെടുത്തലില്‍ പങ്കാളികളാക്കുകയാണ് ഈ ഓഫറിെൻറ ലക്ഷ്യം
ഉല്‍സവ കാലത്തിെൻറ പ്രധാന നാളുകളില്‍ (ഒക്‌ടോബര്‍ 14 മുതല്‍ നവംബര്‍ 14വരെ) ദിവസവും 10 ഭാഗ്യവാന്മാര്‍ക്ക് ഒരു ലക്ഷം രൂപ നേടാന്‍ അവസരം ഒരുക്കുന്നുണ്ടെന്ന് പേടിഎം അറിയിച്ചു. 10,000 ഭാഗ്യവാന്മാര്‍ക്ക് 100 രൂപ വീതം കാഷ്ബാക്ക് ലഭിക്കും. മറ്റൊരു 10,000 ഉപയോക്താക്കള്‍ക്ക് 50 രൂപ വീതവും ലഭിക്കും. ദീപാവലിയോട് അടുത്ത ദിവസങ്ങളില്‍ (നവംബര്‍1-3) ഉപയോക്താക്കള്‍ക്ക് 10 ലക്ഷം രൂപവരെ ദിവസവും നേടാനും അവസരമുണ്ട്. ഐഫോണ്‍, ടി20 ലോകകപ്പ് ടിക്കറ്റുകള്‍, ഷോപ്പിങ് വൗച്ചറുകള്‍, റിവാര്‍ഡ്‌സ് പോയിൻറുകൾ തുടങ്ങിയവയും നേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.