ജോലി സ്ഥലവും സമയവും ജീവനക്കാർക്ക് തീരുമാനിക്കാം; മാറ്റത്തിനൊരുങ്ങി മൈക്രോസോഫ്റ്റ്
text_fieldsസിയാറ്റിൽ: ചില ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന സൗകര്യം സ്ഥിരമായി നൽകാനൊരുങ്ങി ടെക് ഭീമൻ മൈക്രോസോഫ്റ്റ്. കോവിഡിന് ശേഷമുള്ള കമ്പനിയുടെ പ്രവർത്തനങ്ങൾക്കായി പ്രത്യേക മാർഗനിർദേശം മൈക്രോസോഫ്റ്റ് പുറത്തിറക്കി. കമ്പനിയിൽ വരാതെ ദൂരസ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനം പരമാവധി ജീവനക്കാർക്ക് നൽകുമെന്നാണ് മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുന്നത്.
ആഴ്ചയിലെ ജോലി ദിനങ്ങളുടെ പകുതിയെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കും. മാനേജർ തസ്തികയിലുള്ളവർക്ക് മുഴുവൻ സമയവും വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുവാദം നൽകുമെന്നും കമ്പനി വ്യക്തമാക്കി. ജീവനക്കാരുടെ താൽപര്യങ്ങളും ബിസിനസ് ആവശ്യങ്ങളും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകുന്ന ഒരു ജോലി സംസ്കാരം ഉണ്ടാക്കാനാണ് ശ്രമമെന്ന് മൈക്രോസോഫ്റ്റ് അവരുടെ ഔദ്യോഗിക ബ്ലോഗിൽ കുറിച്ചു.
ഇതിെൻറ ഭാഗമായി ജീവനക്കാർക്ക് കമ്പനിയെ അറിയിച്ച് ജോലിസ്ഥലം, സമയം എന്നിവയെല്ലാം മാറ്റാമെന്ന് കമ്പനിയുടെ ചീഫ് പീപ്പിൾസ് ഓഫീസർ കാത്തലീൻ ഹോഗൻ പറഞ്ഞു. മറ്റ് സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ഓഫീസ് തുടങ്ങാനുള്ള പണം മൈക്രോസോഫ്റ്റ് നൽകും. സൗകര്യമുള്ള സമയങ്ങളിൽ ജോലി ചെയ്യാനും അനുവദിക്കും. എന്നാൽ, അവരുടെ വ്യക്തിപരമായ മറ്റ് ചെലവുകൾക്ക് പണം മുടക്കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.