റിലയൻസിന് അധിക വായ്പക്ക് അനുമതി നൽകി ആർ.ബി.ഐ
text_fieldsമുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന് അധിക വായ്പക്ക് അനുമതി നൽകി ആർ.ബി.ഐ. രണ്ട് ബില്യൺ ഡോളറിന്റെ വായ്പക്ക് കൂടിയാണ് ആർ.ബി.ഐ അനുമതി നൽകിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സ്വരൂപിച്ച 3 ബില്യൺ ഡോളറിന് പുറമേയാണിത്. ഈ പണം ഊർജ, ടെലികോം ബിസിനസുകൾ വ്യാപിപ്പിക്കാനായിരിക്കും റിലയൻസ് ഉപയോഗിക്കുക.
മികച്ച റേറ്റിങ്ങും പണത്തിന്റെ വരവും മാർച്ചിൽ കൂടുതൽ വായ്പകൾ നൽകാൻ ബാങ്കുകൾ നടത്തുന്ന മത്സരവുമെല്ലാം കണക്കിലെടുത്താണ് അധിക പണം വായ്പയായി എടുക്കാൻ റിലയൻസിനെ പ്രേരിപ്പിച്ചുവെന്നാണ് സൂചന. ഇതാദ്യമായല്ല അധിക വായ്പക്ക് അനുമതി തേടി റിലയൻസ് ആർ.ബി.ഐയെ സമീപിക്കുന്നത്.
നേരത്തെ അധികവായ്പ റിലയൻസ് സ്വീകരിക്കുമെന്ന് വാർത്തകൾ ബ്ലുംബെർഗും പുറത്ത് വിട്ടിരുന്നു. രണ്ട് ബില്യൺ ഡോളർ വിദേശവായ്പ കമ്പനി സ്വീകരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. കമ്പനി വിപുലീകരിക്കാനും സെപ്റ്റംബറിൽ കാലാവധി പൂർത്തിയാകുന്ന വായ്പ തിരിച്ചടവും ലക്ഷ്യമിട്ടാണ് റിലയൻസ് അധികവായ്പക്കായി നീക്കമാരംഭിച്ചത്.
ഇതിനായി ബാങ്ക് ഓഫ് അമേരിക്ക, സിറ്റിഗ്രൂപ്പ്, സ്റ്റാൻഡേർഡ് ചാർറ്റേഡ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുമായി റിലയൻസ് ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. നേരത്തെ റിലയൻസിന്റെ ഓഹരി വില 2900 വരെ ഉയരുമെന്നാണ് പ്രവചനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.