റിലയൻസിന്‍റെ അറ്റാദായത്തിൽ വൻ വർധന
text_fieldsമുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്‍റെ അറ്റാദായത്തിൽ വൻ വർധന. 13,680 കോടിയാണ് റിലയസിന്‍റെ രണ്ടാം പാദത്തിലെ അറ്റാദായം. കഴിഞ്ഞ വർഷം രണ്ടാം പാദവുമായി താരതമ്യം ചെയ്യുേമ്പാൾ 42.99 ശതമാനം വർധനയാണ് റിലയൻസിന്‍റെ അറ്റാദായത്തിലുണ്ടായത്. എണ്ണവിപണയിൽ നിന്നുള്ള നേട്ടമാണ് ഇക്കുറിയും റിലയൻസിനെ തുണച്ചത്.
കമ്പനിയുടെ വരുമാനത്തിൽ 48 ശതമാനം വർധനയും രേഖപ്പെടുത്തി. ഓപ്പറേഷൻസിൽ നിന്നുള്ള വരുമാനം 1.74 കോടിയായാണ് വർധിച്ചത്. വിപണിയിലെ പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ് റിലയൻസിന് ഉണ്ടായിരിക്കുന്നത്.
സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ റിലയൻസിന് മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ഞങ്ങളുടെ വ്യവസായത്തിന്‍റെ കരുത്തും ഇന്ത്യൻ ആഗോള സമ്പദ്വ്യവസ്ഥകളുടെ തിരിച്ചു വരവും റിലയൻസിന്‍റെ അറ്റാദായത്തിൽ പ്രതിഫലിച്ചുവെന്നും മുകേഷ് അംബാനി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.