റിലയൻസിെൻറ അറ്റാദായത്തിൽ 129 ശതമാനം വർധന
text_fieldsമുംബൈ: റിലയൻസ് ഇൻഡസ്ട്രീസിെൻറ നാലാം പാദ അറ്റാദായത്തിൽ 129 ശതമാനം വർധന. 14,995 കോടിയാണ് റിലയൻസിെൻറ നാലാംപാദ അറ്റാദായം. സാമ്പത്തിക വിദഗ്ധർ പ്രവചിച്ചതിലും കൂടുതലാണ് റിലയൻസിെൻറ അറ്റാദായം.
1.54 ലക്ഷം കോടിയാണ് റിലയൻസിെൻറ ആകെ വരുമാനം. 11 ശതമാനം വർധനവാണ് വരുമാനത്തിലുണ്ടായത്. 2020-21 സാമ്പത്തിക വർഷത്തിൽ ഓഹരിയൊന്നിന് ഏഴ് രൂപ ലാഭവിഹിതം നൽകാനും റിലയൻസ് തീരുമാനിച്ചു.
എണ്ണവ്യവസായം മുതൽ റീടെയിൽ വരെയുള്ള മേഖലകളിൽ റിലയൻസ് പുരോഗതിയുണ്ടാക്കിയെന്ന് കമ്പനി ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ഡിജിറ്റൽ മേഖലയിലും വളർച്ചയുണ്ടായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വർക്ക് ഫ്രെം ഹോമിലുള്ള നിരവധി പേർക്ക് ജിയോയുടെ അതിവേഗ കണക്ടിവിറ്റ് ഗുണകരമായി. ആരോഗ്യ വിദ്യഭ്യാസ മേഖലകളിലും ജിയോ പുരോഗതിയുണ്ടാക്കി. 75,000ത്തോളം പേർക്ക് പുതുതായി തൊഴിൽ നൽകാൻ സാധിച്ചു. ജീവനക്കാരുടെ സുരക്ഷക്കും ആരോഗ്യത്തിനും റിലയൻസ് എപ്പോഴും പ്രാമുഖ്യം നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.