Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightസോളാർ പാനൽ നിർമ്മാണ...

സോളാർ പാനൽ നിർമ്മാണ കമ്പനിയെ ഏറ്റെടുക്കാൻ റിലയൻസ്​ 5500 കോടി വായ്​പയെടുക്കുന്നു

text_fields
bookmark_border
Mukesh Ambani
cancel

ന്യൂഡൽഹി: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസ്​ 736 മില്യൺ ഡോളർ(5500) കോടി വായ്​പയെടുത്തു. നോർവീജിയൻ സോളാർ പാനൽ നിർമ്മാതാക്കളായ ആർ.ഇ.സി സോളാർ ഹോൾഡിങ്ങിനെ ഏറ്റെടുക്കുന്നതിനായാണ്​ വായ്പ​. ഗ്രീൻ ലോൺ സംവിധാനത്തിലൂടെയാണ്​ റിലയൻസ്​ വായ്​പയെടുക്കുന്നത്​.

ആസ്​ട്രേലിയ, ന്യൂസിലാൻഡ്​ ബാങ്കിങ്​ ഗ്രൂപ്പ്​, ഡി.ബി.എസ്​ ബാങ്ക്​, ക്രെഡിറ്റ്​ അഗ്രിഹോൾ, എച്ച്​.എസ്​.ബി.സി, എം.യു.എഫ്​.ജി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളാണ്​ റിലയൻസിനായി വായ്​പ നൽകുക. ഇത്തരത്തിൽ മറ്റൊരു ധനകാര്യ സ്ഥാപനത്തെ ഏറ്റെടുക്കുന്നതിന്​ റിലയൻസ്​ ഇതാദ്യമായാണ്​ വായ്​പയെടുക്കുന്നത്​.

120 ബേസിക്​ പോയിന്‍റ്​ മുതൽ 125 ബേസിക്​ പോയിന്‍റ്​ വരെയായിരിക്കും വായ്​പയുടെ പലിശനിരക്ക്​. വായ്​പയിൽ 250 മില്യൺ ഡോളർ ആറ്​ വർഷത്തേക്കുള്ള ടേം ലോണാണ്​. 150 മില്യൺ സ്ഥാപനത്തിന്‍റെ വർക്കിങ്​ കാപ്പിറ്റലും. 460 മില്യൺ ഡോളർ അഞ്ച്​ വർഷത്തെ ബാങ്ക്​ ഗ്യാരണ്ടിയുമാണ്​.

സോളാർ പാനൽ നിർമ്മാണ കമ്പനിയെ ഏറ്റെടുക്കാൻ റിലയൻസ്​ 5500 കോടി വായ്​പയെടുക്കുന്നുഅതേസമയം, വായ്​പയെടുക്കുന്ന വിവരം റിലയൻസ്​ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബാങ്കുകളും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഒക്​ടോബർ 10ന്​ നോർവീജിയൻ സ്ഥാപനമായ ആർ.ഇ.സി സോളാറിനെ ഏറ്റെടുക്കാൻ റിലയൻസ്​ കരാറിൽ ഒപ്പിട്ടിരുന്നു. അന്ന്​​ തന്നെ സ്റ്റർലിങ്​ ആൻഡ്​ വിൽസൺ സോളാറിന്‍റെ 40 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള തീരുമാനവും റിലയൻസ്​ പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reliance
News Summary - Reliance signs $736 million green loan to fund REC Solar acquisition
Next Story