ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും മെയ് ഒന്ന് മുതൽ വാക്സിൻ നൽകുമെന്ന് റിലയൻസ്
text_fieldsമുംബൈ: ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വാക്സിൻ നൽകുമെന്ന് അറിയിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. ഇതിനായി ആർ-സുരക്ഷ എന്ന പേരിൽ വാക്സിനേഷൻ പദ്ധതിക്കും റിലയൻസ് തുടക്കം കുറിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ഭാര്യ നിത അംബാനി എന്നിവരാണ് വാക്സിനേഷൻ പദ്ധതിയെ കുറിച്ച് അറിയിച്ചത്.
അടുത്ത ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നേക്കാം. ചിലപ്പോൾ രോഗബാധ കുറയാൻ ആഴ്ചകൾ കഴിഞ്ഞേക്കും. ഈ സാഹചര്യത്തിൽ നാം ജാഗ്രതയോടെ പെരുമാറണമെന്നും കർശനമായ നിയന്ത്രണം പാലിച്ച് മുന്നോട്ട് പോകണമെന്ന് ജീവനക്കാർക്ക് അയച്ച കത്തിൽ മുകേഷ് അംബാനി അഭ്യർഥിച്ചു.
സുരക്ഷിതരാകാൻ ഒട്ടും താമസിക്കരുത്. വാക്സിന് യോഗ്യതയുള്ള മുഴുവൻ റിലയൻസ് ജീവനക്കാരും കുടുംബാംഗങ്ങളും എത്രയും പെട്ടെന്ന് വാക്സിനെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ കമ്പനികൾക്ക് നിർമാതാക്കളുമായി ബന്ധപ്പെട്ട് അവരുടെ ജീവനക്കാർക്ക് വാക്സിൻ ലഭ്യമാക്കാനുള്ള അവസരം കേന്ദ്രസർക്കാർ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.