കോവിഡ് തിരിച്ചടിയായി; റിലയൻസിെൻറ ലാഭത്തിൽ 15 ശതമാനം ഇടിവ്, ജിയോക്ക് വൻ നേട്ടം
text_fieldsമുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിെൻറ രണ്ടാം പാദ ലാഭം 15 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുേമ്പാഴാണ് ഇടിവ് രേഖപ്പെടുത്തിയത്. 9,567 കോടിയാണ് റിലയൻസിെൻറ ആകെ ലാഭം. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ റിലയൻസിന് 11,262 കോടി ലാഭമുണ്ടായിരുന്നു.
റിലയൻസിെൻറ ഓപ്പറേഷൻസ് വിഭാഗത്തിൽ നിന്നുള്ള വരുമാനത്തിൽ 24 ശതമാനം ഇടിവ് രേഖപ്പെടുത്തി. വരുമാനം 1,16,195 കോടിയായാണ് കുറഞ്ഞത്. കോവിഡും തുടർന്നുണ്ടായ ലോക്ഡൗണുമാണ് തിരിച്ചടിയായതെന്ന് റിലയൻസ് പത്രകുറിപ്പിൽ വ്യക്തമാക്കി.
അതേസമയം റിലയൻസ് ജിയോയുടെ ലാഭം മൂന്നിരട്ടി വർധിച്ചു. സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദവുമായി താരതമ്യം ചെയ്യുേമ്പാൾ 12.85 ശതമാനം നേട്ടം രേഖപ്പെടുത്തി. 2,844 കോടിയാണ് ജിയോയുടെ ലാഭം. ഒരു ഉപയോക്താവിൽ നിന്ന് ശരാശരി ലഭിക്കുന്ന വരുമാനം 140.3 രൂപയിൽ നിന്നും 145 രൂപയായി വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.