കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ ആശ്രിതർക്ക് അഞ്ചുവർഷത്തേക്ക് ശമ്പളം -റിലയൻസ് ഇൻഡസ്ട്രീസ്
text_fieldsമുംബൈ: കോവിഡിന് ഇരയായ ജീവനക്കാരുടെ ആശ്രിതർക്ക് അടുത്ത അഞ്ചുവർഷത്തേക്ക് ശമ്പളം നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ്. കോവിഡ് സാഹചര്യത്തിൽ നിരവധി ആനുകൂല്യങ്ങൾ റിലയൻസ് ജീവനക്കാർക്കായി പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ ഭാഗമായാണ് പുതിയ പ്രഖ്യാപനവും.
കോവിഡ് ബാധിച്ച ജീവനക്കാർക്ക് അവധി അനുവദിച്ച് ലിബറൽ നയം റിലയൻസ് സ്വീകരിച്ചിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ പലിശ രഹിത ശമ്പളം മുൻകൂറായി മൂന്നുമാസത്തേക്ക് സാമ്പത്തിക സഹായവും നൽകിയിരുന്നു. ജീവനക്കാർക്ക് അത്യാഹിതം സംഭവിച്ചാൽ കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകുകയും കുട്ടികളുടെ പഠന ചിലവ് ഏറ്റെടുക്കുകയും ചെയ്യും' -റിലയൻസിന്‍റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.
ജീവനക്കാരുടെ മക്കളുടെ ബിരുദപഠനം വരെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, പുസ്തക ചിലവുകൾ എന്നിവ റിലയൻസ് ഫാമിലി സപ്പോർട്ട് ആൻഡ് വെൽഫെയർ സ്കീം നിർവഹിക്കും. ജീവനക്കാരുടെ പങ്കാളികൾ, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ആശുപത്രി ചിലവും കമ്പനി വഹിക്കുമെന്നും വാഗ്ദാനം ചെയ്തു.
കോവിഡ് ബാധിച്ച ജീവനക്കാർ ശാരീരികമായും മാനസികമായും ആരോഗ്യം വീണ്ടെടുക്കുന്നതുവരെ അവധി അനുവദിക്കുമെന്ന് റിലയൻസ് വ്യക്തമാക്കിയിരുന്നു.
നേരത്തേ ജീവനക്കാർക്കും അവരുടെ കുടുംബത്തിനും വാക്സിനേഷൻ നടപടികൾ റിലയൻസ് ആരംഭിച്ചിരുന്നു. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാണ് ആർ -സുരക്ഷ പദ്ധതിയെന്നും റിലയൻസ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.