അദാനിക്കെതിരായ അന്വേഷണത്തിന് സമയം നീട്ടണമെന്ന് സെബി
text_fieldsന്യൂഡൽഹി: അദാനിക്കെതിരായ അന്വേഷണത്തിന് സമയം നീട്ടി നൽകണമെന്ന് സെബി. അദാനി-ഹിൻഡൻബർഗ് വിവാദത്തെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനുള്ള സമയപരിധി ആറ് മാസം കൂടി നീട്ടി നൽകണമെന്നാണ് സെബി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. അതേസമയം, വാർത്തയിൽ പ്രതികരണം നടത്താൻ അദാനി ഗ്രൂപ്പോ സെബിയോ തയാറായിട്ടില്ല.
അദാനിയുടെ പല ഇടപാടുകളും സങ്കീർണമാണ്. ഇന്ത്യയിലേയും വിദേശത്തേയും സ്ഥാപനങ്ങൾ വഴി ഗൗതം അദാനി ഇടപാടുകൾ നടത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അതിനാൽ സമയം നീട്ടിനൽകണമെന്ന് സുപ്രീംകോടതിയിൽ സെബി നിലപാടറിയിച്ചുവെന്നാണ് വിവരം.
ഹിൻഡൻബർഗ് റിപ്പോർട്ടിന് തുടർന്ന് അദാനിയുടെ ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്താൻ സെബിയോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. മേയ് രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീംകോടതി നിർദേശിച്ചത്. ഈ കാലാവധി അവസാനിക്കാനിരിക്കെയാണ് സമയം നീട്ടണമെന്ന സെബി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.