ഹിറ്റ്ലർ മീശയോട് സാമ്യം; ആപ് ഐക്കൺ തിരുത്തി ആമസോൺ
text_fieldsന്യൂഡൽഹി: അഡോൾഫ് ഹിറ്റ്ലറുടെ മേൽമീശയോട് സാമ്യം തോന്നുന്നുവെന്ന ആരോപണത്തെ തുടർന്ന് മൊബൈൽ ഷോപ്പിങ് ആപ്പിന്‍റെ ഐക്കൺ തിരുത്തി ഇ കൊമേഴ്സ് ഭീമൻമാരായ ആമസോൺ. ലോേഗായുടെ നീല നിറത്തിലുള്ള റിബ്ബണിലാണ് മാറ്റം.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആദ്യമായാണ് ആമസോൺ ആപ്പ് ഐക്കണിൽ മാറ്റം വരുത്തുന്നത്. ആമസോണിന്‍റെ ലോഗോക്ക് മുകളിലെ നീല റിബ്ബൺ ഐക്കൺ അഡോൾഫ് ഹിറ്റ്ലറുടെ മേൽമീശയോട് സാമ്യം തോന്നുന്നതാണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച ഉയർന്നിരുന്നു. ട്വിറ്ററിൽ ഉൾപ്പെടെ വൻ ചർച്ചയുമായിരുന്നു. ഇതോടെ ആമസോൺ പഴയ ഐക്കണിന് പകരം പുതിയ ഐക്കൺ പുറത്തിറക്കുകയായിരുന്നു. നീല നിറത്തിലെ റിബ്ബണിന്‍റെ ഒരു ഭാഗത്തേക്ക് മടക്കിയ നിലയിലാണ് പുതിയ ഐക്കൺ.
നേരത്തേ സ്ത്രീകളെ അപമാനിക്കുന്ന ലോഗോയാണെന്ന് ചൂണ്ടിക്കാട്ടി മുംബൈയിൽ പരാതി ലഭിച്ചതോടെ ഇ -വ്യാപാര സ്ഥാപനമായ മിന്ത്ര ലോഗോയിൽ മാറ്റം വരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.