'ഈ അനുഭവം സിയാറ്റലിലേക്ക് കൊണ്ട് പോകും'; ബംഗളൂരുവിൽ ഫിൽറ്റർ കോഫി രുചിച്ച് സ്റ്റാർബക്സ് സഹസ്ഥാപകൻ
text_fieldsബംഗളൂരു: ബംഗളൂരുവിലെ ഫിൽറ്റർ കോഫിയുടെ രുചി നുകർന്ന് സ്റ്റാർബക്സ് സഹസ്ഥാപകൻ സെവ് സീഗൽ. വിദ്യാർഥി ഭവൻ റസ്റ്ററന്റിലെത്തിയാണ് സീഗൽ കോഫിയും മസാല ദോശയും കഴിച്ചത്. റസ്റ്ററന്റ് തന്നെയാണ് ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ആഗോള നിക്ഷേപക സംഗമത്തിനായാണ് സീഗൽ ബംഗളൂരുവിലെത്തിയത്.
നിങ്ങളുടെ പ്രശസ്തമായ ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഈ അനുഭവം ഞാൻ സിയാറ്റലിലേക്ക് ഒപ്പം കൊണ്ടുപോകുമെന്ന് കോഫി കുടിച്ചതിന് ശേഷം സീഗൽ റസ്റ്ററന്റിലെ അഭിപ്രായമെഴുതുന്ന ബുക്കിൽ കുറിച്ചു. സീഗലിന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വിദ്യാർഥി ഭവൻ റസ്റ്ററന്റും പ്രതികരിച്ചു.
1971ലാണ് സീഗൽ സ്റ്റാർബക്സിന് തുടക്കം കുറിക്കുന്നത്. പിന്നീട് കമ്പനിയുടെ വൈസ് പ്രസിഡന്റും ഡയറക്ടറുമായി. ബംഗളൂരുവിൽ നടക്കുന്ന നിക്ഷേപക സംഗമത്തിൽ സ്വന്തം അനുഭവങ്ങൾ പങ്കുവെക്കുന്നതിനായാണ് സീഗൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.