Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_right2024 സാമ്പത്തിക...

2024 സാമ്പത്തിക വർഷത്തിന്​ മുമ്പ്​ ടാറ്റ മോ​ട്ടോഴ്​സിനെ കടമില്ലാത്ത അവസ്ഥയിലേക്ക്​ എത്തിക്കുമെന്ന്​ ചെയർമാൻ

text_fields
bookmark_border
Tata Motors Moves Delhi High Court Against
cancel

ന്യൂഡൽഹി: 2024 സാമ്പത്തിക വർഷത്തിന്​ മുമ്പ്​ ടാറ്റ മോ​ട്ടോഴ്​സിനെ കടമില്ലാത്ത അവസ്ഥയിലേക്ക്​ എത്തിക്കുമെന്ന്​ കമ്പനി ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ. കമ്പനിയുടെ വാർഷിക പൊതുയോഗത്തിലാണ്​ ചന്ദ്രശേഖരൻ ഇക്കാര്യം അറിയിച്ചത്​. കോവിഡ്​ തിരിച്ചടി സൃഷ്​ടിച്ചുവെങ്കിലും ലക്ഷ്യം പൂർത്തികരിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭ്യന്തര വിപണിയി​ൽ കാർ വിൽപന ഉയർന്നതും ജാഗ്വാർ ലാൻഡ്​ റോവറിൽ നിന്നുള്ള വരുമാനം കൂടിയതും കമ്പനിക്ക്​ പ്രതീക്ഷയാവുന്നുണ്ട്​. ചിപ്പ്​ ക്ഷാമം സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിൽ കാർ ഉൽപാദനത്തെ സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം നടന്ന വാർഷിക പൊതുയോഗത്തിൽ മൂന്ന്​ വർഷത്തിനുള്ളിൽ കമ്പനിയെ കടമില്ലാത്ത അവസ്ഥയിലേക്ക്​ എത്തിക്കുമെന്ന്​ ചെയർമാൻ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക വർഷത്തിന്‍റെ മൂന്ന്​, നാല്​ പാദങ്ങളിൽ ജാഗ്വാർ വിൽപന ഉയർന്നത്​ ടാറ്റ മോ​ട്ടോഴ്​സിന്​ ഗുണകരമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tata motorsNatarajan Chandrasekaran
News Summary - Tata Motors reaffirms plan to turn debt-free by FY24 despite negative impact of Covid
Next Story