എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് മുമ്പ് ടാറ്റ സൺസ് ചെയർമാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും
text_fieldsന്യൂഡൽഹി: എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് മുമ്പ് ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. എൻ.ഡി.ടി.വിയാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ എയർ ഇന്ത്യയുടെ ബോർഡിൽ സർക്കാർ നോമിനികൾക്ക് പകരം ടാറ്റ ഗ്രൂപ്പ് നിർദേശിക്കുന്ന ആളുകൾ വരും.
എയർ ഇന്ത്യ സ്വകാര്യവൽക്കരണത്തിെൻറ ഭാഗമായി കേന്ദ്രസർക്കാർ കമ്പനിയുടെ മുഴുവൻ ഓഹരികളും ടാറ്റ ഗ്രൂപ്പിന് വിൽക്കുകയായിരുന്നു. 18,000 കോടിയുടെ ഇടപാടാണ് കേന്ദ്രസർക്കാറും ടാറ്റയും തമ്മിൽ നടത്തിയത്. എയർ ഇന്ത്യ എക്സ്പ്രസിെൻറ ഓഹരികളും എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ട് ഹാൻഡലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്സിലെ 50 ശതമാനം ഓഹരിയും ടാറ്റ ഗ്രൂപ്പിന് നൽകിയിരുന്നു.
ടാറ്റയും സ്പൈസ്ജെറ്റ് പ്രൊമോട്ടർ അജയ് സിങ്ങിെൻറ നേതൃത്വത്തിലുള്ള കൺസോട്യവും തമ്മിലായിരുന്നു എയർ ഇന്ത്യക്കായുള്ള മത്സരം. എയർ ഇന്ത്യക്ക് പുറമേ എയർ ഏഷ്യ ഇന്ത്യയുടെ ഭൂരിപക്ഷം ഷെയറുകളും സിംഗപ്പൂർ എയർലൈൻസിെൻറ പങ്കാളിത്തത്തോടെ നടത്തുന്ന വിസ്താരും ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനകമ്പനികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.