എയർ ഇന്ത്യയെ വാങ്ങാൻ രത്തൻ ടാറ്റ ?
text_fieldsമുംബൈ: കടക്കെണിയിലായ എയർ ഇന്ത്യയെ വാങ്ങാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ട് ടാറ്റ ഗ്രൂപ്പ്. ടാറ്റക്ക് ഓഹരി പങ്കാളിത്തമുള്ള വിസ്താരയായിരിക്കും എയർ ഇന്ത്യയെ വാങ്ങുക. ഇതിനായി വിസ്താരയിലെ മറ്റൊരു പ്രമുഖ ഓഹരി പങ്കാളികളായ സിംഗപ്പൂർ എയർലൈൻസുമായി ടാറ്റ ചർച്ചകൾ തുടങ്ങി.
സിംഗപ്പൂർ എയർലൈൻസിൽ നിന്ന് ഇടപാടിന് അനുമതി ലഭിച്ചില്ലെങ്കിൽ ടാറ്റ ഒറ്റക്ക് ലേലത്തിൽ പങ്കെടുക്കാനുള്ള സാധ്യതയുമുണ്ട്. എയർ ഇന്ത്യയെ ഏറ്റെടുത്താൽ എല്ലാ എയർലൈൻ വ്യവസായവും ഒറ്റ കുടക്കീഴിലാക്കാണ് ടാറ്റയുടെ നീക്കം.
എയർലൈൻ ബിസിനസ് ഒന്നിപ്പിക്കുമെന്ന് ഞങ്ങളുടെ ചെയർമാൻ പറഞ്ഞിട്ടുണ്ട്. വ്യോമയാനരംഗത്ത് ടാറ്റക്ക് വ്യത്യസ്ത എയർലൈനുകൾ ആവശ്യമില്ല. എയർ ഇന്ത്യയെ വാങ്ങുന്നതിന് വിസ്താരയുടെ മറ്റ് ഓഹരി ഉടമകളും സമ്മതിക്കുമെന്നാണ് പ്രതീക്ഷയെന്ന് ടാറ്റ ഗ്രൂപ്പിൻെറ ഡയറക്ടർമാരിലൊരാൾ ഇക്കണോമിക്സ് ടൈംസിനോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.