കോവിഡിനിടയിലും വൻ നിയമനത്തിനൊരുങ്ങി ഇന്ത്യൻ ഐ.ടി കമ്പനികൾ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ ഐ.ടി കമ്പനികളായ ടി.സി.എസും, ഇൻഫോസിസും വൻ നിയമനത്തിനൊരുങ്ങുന്നു. 2022 സാമ്പത്തിക വർഷത്തിലാണ് ഇരു കമ്പനികളും വലിയ രീതിയിൽ പുതുമുഖങ്ങളെ നിയമിക്കാനൊരുങ്ങുന്നത്. 66,000ത്തോളം പുതിയ ജീവനക്കാരെയാണ് ഇരു കമ്പനികളും ചേർന്ന് നിയമിക്കുക. ഇതിൽ ടി.സി.എസ് 40,000ത്തോളം പേരെയും ഇൻഫോസിസ് 26,000 പേരെയും നിയമിക്കും.
സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിലായിരിക്കും നിയമനം നടത്തുകയെന്ന് ടി.സി.എസ് അറിയിച്ചിട്ടുണ്ട്. സാമ്പത്തിക വർഷത്തിന്‍റെ അടുത്ത പാദങ്ങളിലും നിയമനം ഉണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കി. ഒന്നാംപാദത്തിലെ അറ്റാദായത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ഇൻഫോസിസ് വൻതോതിൽ നിയമനം നടത്തുമെന്ന് പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ ബിരുദധാരികളുടെ കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഇൻഫോസിസിന്‍റെ ലക്ഷ്യമെന്നും കമ്പനി സി.ഇ.ഒ സാലി പരേഖ് പറഞ്ഞു. കഴിഞ്ഞ വർഷം 21,000ത്തോളം പുതുമുഖങ്ങളെ ജോലിക്കായി തെരഞ്ഞെടുത്തുവെന്നും കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.