Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightവമ്പൻമാർ ജീവനക്കാരെ...

വമ്പൻമാർ ജീവനക്കാരെ പിരിച്ചുവിടുന്നതിനിടെ യു.എസിൽ 1200 പേരെ നിയമിക്കാൻ ടി.സി.എസ്

text_fields
bookmark_border
tcs
cancel

വാഷിങ്ടൺ: മെറ്റ, മൈക്രോസോഫ്റ്റ്, ആമസോൺ, ട്വിറ്റർ തുടങ്ങിയ വമ്പൻമാർ ജോലിക്കാരെ പിരിച്ചുവിടുന്നതിനിടെ യു.എസിൽ 1200 പേരെ ​നിയമിക്കാനൊരുങ്ങി ടി.സി.എസ്. 2024ന് മുമ്പ് നിയമനങ്ങൾ നടത്താനാണ് ടി.സി.എസിന്റെ പദ്ധതി.

ടി.സി.എസ് ലിങ്കന്റെ നാട്ടിൽ സാന്നിധ്യം വർധിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. രണ്ട് വർഷത്തിനുള്ളിൽ ആയിരക്കണക്കിനാളുകൾക്കാണ് തൊഴിൽ ലഭിക്കുകയെന്ന് ഇല്ലിനോയിസ് ഗവർണർ ജെ.ബി പ്രിത് സക്ർ പറഞ്ഞു. പുതിയ ജോലികൾ ഇല്ലിനോയ്സിനെ രാജ്യത്തെ സാ​ങ്കേതികമേഖലയുടെ ഹബ്ബാക്കി മാറ്റുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇല്ലിനോയ്സിൽ നിന്നും 3000ത്തോളം ജീവനക്കാർ നിലവിൽ ടി.സി.എസിൽ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1100 ജീവനക്കാരെയാണ് ടി.സി.എസ് നിയമിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tcsjobs
News Summary - TCS to create 1,200 new jobs in US amid layoff season
Next Story