ലോകത്തെ രണ്ടാമത്തെ മൂല്യമേറിയ ഐ.ടി ബ്രാൻഡായി ടി.സി.എസ്
text_fieldsമുംബൈ: ലോകത്തെ രണ്ടാമത്തെ മൂല്യമേറിയ ഐ.ടി ബ്രാൻഡായി ഇന്ത്യൻ കമ്പനി ടി.സി.എസ്. ബ്രാൻഡ് ഫിനാൻസ് എന്ന സ്ഥാപനത്തിെൻറ റിപ്പോർട്ടിലാണ് ടി.സി.എസ് രണ്ടാമത്തെ വലിയ ബ്രാൻഡായത്.
അതിവേഗം വളരുന്ന ഐ.ടി കമ്പനിയായി ഇൻഫോസിസിനേയും തെരഞ്ഞെടുത്തിട്ടുണ്ട്. ബ്രാൻഡ് മൂല്യത്തിൽ കഴിഞ്ഞ വർഷം 52 ശതമാനം വളർച്ചയാണ് ഇൻഫോസിസിന് ഉണ്ടായത്. 2020ന് ശേഷം 80 ശതമാനം വളർച്ച കമ്പനിക്കുണ്ടായി. ടി.സി.എസിേൻറയും ഇൻഫോസിസിേൻറയും വളർച്ച ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഐ.ബി.എമ്മിനെ നാലം സ്ഥാനത്തേക്ക് പിന്തള്ളി. ഐ.ബി.എമ്മിെൻറ ബ്രാൻഡ് മൂല്യത്തിൽ 34 ശതമാനം കുറവുണ്ടായി.
ഇൻഫോസിസിനും ടി.സി.എസിനും പുറമേ മറ്റ് ചില ഐ.ടി കമ്പനികളും ലിസ്റ്റിൽ ആദ്യ 25ൽ ഇടംപിടിച്ചിട്ടുണ്ട്. വിപ്രോ ഏഴാമതായും ടെക് മഹീന്ദ്ര 15ാമതായും എൽ&ടി ഇൻഫോടെക് 22ാമതായും ലിസ്റ്റിൽ ഇടംകണ്ടെത്തി. ബിസിനസ് പെർഫോമൻസ്, വിവിധ കമ്പനികളുമായുള്ള കൂട്ടുകെട്ട് എന്നിവ അടിസ്ഥാനമാക്കിയാണ് ടി.സി.എസിന് രണ്ടാം റാങ്ക് നൽകിയതെന്ന് റാങ്കിങ് തയാറാക്കിയ ബ്രാൻഡ് ഫിനാൻസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.