മൊബൈൽ ടവർ സ്ഥാപിക്കാൻ മുൻകൂർ അനുമതി വേണ്ട
text_fieldsന്യൂഡൽഹി: മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് ഇനി മുതൽ അധികൃതരുടെ മുൻകൂർ അനുമതി ആവശ്യമില്ല. കേബിളുകൾ വലിക്കുന്നതിനും, മൊബൈൽ ടവറുകൾ സ്വകാര്യ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിനും മുൻകൂർ അനുമതി തേടേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഇലക്ട്രിക് പോസ്റ്റുകളിലും മേൽപ്പാലങ്ങളിലും ചെറിയ മൊബൈൽ ആന്റിനകൾ സ്ഥാപിക്കുന്നതിനും അനുമതി വാങ്ങേണ്ട ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കി. പ്രശ്നങ്ങളില്ലാതെ രാജ്യത്ത് 5ജി സേവനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് ലൈസൻസ് ഉൾപ്പടെയുള്ള അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ ആഗസ്റ്റ് 17ന് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം, മൊബൈൽ ടവർ സ്ഥാപിക്കുന്ന വിവരം അധികൃതരെ കത്തിലൂടെ അറിയിക്കണമെന്നും നിർദേശമുണ്ട്.
ഇതിൽ ടവർ സ്ഥാപിക്കുന്ന കെട്ടിടം അല്ലെങ്കിൽ സ്ഥലം എന്നിവയെ കുറിച്ചുള്ള വിശദവിരങ്ങൾ രേഖപ്പെടുത്തണം. ഇതിന്റെ ഒരു പകർപ്പ് എൻജിനീയർക്കും അയക്കണം. തെരുവുകളിലെ തൂണുകളിൽ ടെലികോം ഉപകരണങ്ങൾ സ്ഥാപിക്കുമ്പോൾ നഗരപ്രദേശങ്ങളിൽ പ്രതിവർഷം 300 രൂപയും ഗ്രാമീണ മേഖലയിൽ 150 രൂപയും വാടക നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.