പിടിച്ചു നിൽക്കാൻ അവസാന ശ്രമവുമായി വോഡഫോൺ-ഐഡിയ
text_fieldsന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന വോഡഫോൺ-ഐഡിയ വിപണിയിൽ പിടിച്ചു നിൽക്കാൻ അവസാന ശ്രമവുമായി രംഗത്ത്. സ്വകാര്യ ഇക്വിറ്റി നിക്ഷേപകരുടെ സഹായത്തോടെ പ്രതിസന്ധി മറികടക്കാനാണ് കമ്പനിയുടെ ശ്രമം. ടെലികോം കമ്പനികൾ തമ്മിൽ താരിഫ് യുദ്ധം കടുത്തതോടെയാണ് വോഡഫോൺ-ഐഡിയ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയത്.
ടെലികോം കമ്പനികൾക്ക് ഫണ്ട് നൽകുന്ന അപ്പോളോ ഗ്ലോബൽ മാനേജ്മെന്റ് എന്ന സ്ഥാപനവുമായി കരാറിലെത്താനാണ് കമ്പനിയുടെ ശ്രമം. 22,400 കോടിയാണ് അപ്പോളോ വോഡഫോൺ-ഐഡിയയിൽ നിക്ഷേപിക്കുക. എന്നാൽ, ഇടപാടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബ്രോഡ്ബാൻഡ്, ഒപ്ടിക്കൽ ഫൈബർ, ഡാറ്റ സെന്‍റർ എന്നിവയുടെ വിൽപന നടത്താനും വോഡഫോൺ-ഐഡിയക്ക് പദ്ധതിയുണ്ട്. നിലവിൽ കമ്പനിയിൽ വോഡഫോണിന് 44.39 ശതമാനവും ഐഡിയക്ക് 27.66 ശതമാനം ഓഹരിയുമാണ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.