20,000 കോടിയുടെ നികുതി തർക്ക കേസിൽ വോഡഫോണിന് അനുകൂല വിധി
text_fieldsന്യൂഡൽഹി: സർക്കാരിനെതിരായ നികുതി തർക്കകേസിൽ ടെലികോം ഭീമൻമാരായ വോഡഫോണിന് അനുകൂല വിധി. വോഡഫോണിൽനിന്ന് 20,000 കോടിയുടെ നികുതി ഇൗടാക്കുന്ന നടപടി അന്യായമാണെന്നും ഹേഗിലെ ഇൻറർനാഷനൽ ആർബിട്രേഷൻ ട്രൈബ്യൂനൽ ചൂണ്ടിക്കാട്ടി.
വോഡഫോൺ കമ്പനിയിൽനിന്ന് നികുതിയിനത്തിൽ തുക ഈടാക്കുന്നത് ഇന്ത്യയും നെതർലൻഡും തമ്മിലെ നിക്ഷേപ ഉടമ്പടിയുടെ ലംഘനമാണെന്നും അന്താാഷ്ട്ര കോടതി ചൂണ്ടിക്കാട്ടി. വോഡഫോണിൽനിന്ന് സർക്കാർ തുക ഈടാക്കാൻ പാടില്ല. നിയമനടപടികൾക്കായി ചിലവായതിെൻറ പകുതി തുകയായ 40 കോടി സർക്കാർ നഷ്ടപരിഹാരമായി നൽകണമെന്നും കോടതി അറിയിച്ചു. കോടതി വിധി സംബന്ധിച്ച് വോഡഫോണോ, കേന്ദ്ര ധനകാര്യ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല.
2007ൽ ഹച്ചിസൺ കമ്പനിയുടെ ഇന്ത്യയിലെ ആസ്തി വോഡഫോൺ കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് തർക്കം. കമ്പനിക്ക് നികുതി അടക്കാൻ ബാധ്യതയുണ്ടെന്നായിരുന്നു സർക്കാറിെൻറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.