ഇപ്പോഴുള്ള വിലക്ക് 5ജി സ്പെക്ട്രം വാങ്ങാനാവില്ല; മൊബൈൽ നിരക്കുകൾ ഇനിയും കൂട്ടേണ്ടി വരും -എയർടെൽ സി.ഇ.ഒ
text_fieldsമുംബൈ: ടെലികോം മന്ത്രാലയം ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന തുകക്ക് 5ജി സ്പെക്ട്രം വാങ്ങാനാവില്ലെന്ന് എയർടെൽ സി.ഇ.ഒ ഗോപാൽ വിത്തൽ. 2021 ജനുവരിക്കും മാർച്ചിനും ഇടയിൽ അടുത്ത ലേലം നടക്കും. പക്ഷേ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന തുകക്ക് 5ജി സ്പെക്ട്രം ഞങ്ങൾക്ക് വാങ്ങാനാവില്ല. ഗ്രാമീണമേഖലയിലെ കവേറജ് വർധിപ്പിക്കുന്നതിെൻറ ഭാഗമായി കൂടുതൽ 4ജി സ്പെക്ട്രം വാങ്ങുമെന്നും എയർടെൽ സി.ഇ.ഒ വ്യക്തമാക്കി.
എയർടെലിെൻറ രണ്ടാംപാദ ലാഭഫലം പുറത്ത് വന്നതിനെ പിന്നാലെ കമ്പനിയുടെ ഓഹരികൾ കുതിച്ചിരുന്നു. 13 ശതമാനത്തിെൻറ നേട്ടമാണ് എയർടെൽ ഓഹരികൾക്ക് ഉണ്ടായത്. 450 രൂപക്ക് മുകളിലാണ് കമ്പനി ഓഹരികളുടെ വ്യാപാരം. നഷ്ടം കുറച്ചതും റെക്കോർഡ് വരുമാനവുമാണ് എയർടെൽ ഓഹരികളുടെ കുതിപ്പിന് കാരണം. ഇതിന് പിന്നാലെയാണ് സ്പെക്ട്രം ലേലത്തിൽ 5ജി വാങ്ങില്ലെന്ന് എയർടെൽ അറിയിച്ചത്.
കോൾ, ഡേറ്റ ചാർജുകൾ ഇനിയും വർധിപ്പിക്കേണ്ടി വരുമെന്ന സൂചനയും എയർടെൽ സി.ഇ.ഒ നൽകിയിട്ടുണ്ട്. എപ്പോൾ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും വൈകാതെ എല്ലാ കമ്പനികൾക്കും ഈ രീതിയിൽ ചിന്തിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.