ബാങ്കിങ് മേഖലയിൽ ആശ്വാസം; യെസ് ബാങ്കിന്‍റെ റേറ്റിങ് ഉയർത്തി മുഡീസ്
text_fieldsന്യൂഡൽഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്‍റെ റേറ്റിങ് ഉയർത്ത് മുഡീസ്. ബി 3യിൽ നിന്ന് ബി 2ലേക്കാണ് റേറ്റിങ് ഉയർത്തിയത്. ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതി ഇനിയും മെച്ചപ്പെടുമെന്ന പ്രതീക്ഷയും റേറ്റിങ് ഏജൻസി പങ്കുവെച്ചിട്ടുണ്ട്.
ബാങ്കിന്‍റെ ബാധ്യതകൾ കുറയുന്നത് പ്രതീക്ഷക്ക് വക നൽകുന്നുണ്ടെന്ന് മുഡീസ് വ്യക്തമാക്കുന്നു. മൂലധനത്തിലും ലാഭത്തിലുമുണ്ടാവുന്ന പുരോഗതിയും യെസ് ബാങ്കിന് ഗുണകരമാവും. ബാങ്കിന്‍റെ പണവിതരണവും ലിക്വുഡിറ്റിയും മെച്ചപ്പെട്ടിട്ടുണ്ട്.
സർക്കാർ യെസ് ബാങ്കിന് നൽകുന്ന പിന്തുണയും മുഡീസ് റേറ്റിങ് ഉയർത്തുന്നതിലേക്ക് നയിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റ് ചില സ്വകാര്യ ബാങ്കുകളും യെസ് ബാങ്കിനെ പിന്തുണക്കുമെന്ന് മുഡീസ് കണക്കുകൂട്ടുന്നു. 225 കോടിയാണ് യെസ് ബാങ്കിന്‍റെ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ അറ്റാദായം. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ഇത് 129 കോടിയായിരുന്നു. യെസ് ബാങ്കിന്‍റെ നിഷ്ക്രിയ ആസ്തിയുടെ തോതും കുറയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.