Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Featurechevron_rightഅംബാനിക്ക്​ പിന്നാലെ...

അംബാനിക്ക്​ പിന്നാലെ അദാനിയുടേയും സമഗ്രാധിപത്യം

text_fields
bookmark_border
adani and narendra modi
cancel

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തിയ​ ശേഷം ഉയർന്നുകേട്ട രണ്ട്​ പേരുകൾ മുകേഷ്​ അംബാനി, ഗൗതം അദാനി എന്നിവയായിരുന്നു. ബി.ജെ.പി സർക്കാർ ഇരു വ്യവസായികൾക്ക്​ ആവശ്യത്തിലേറെ സഹായം ചെയ്​ത്​ കൊടുക്കുന്നുവെന്ന ആരോപണം പലതവണ ഉയർന്നിരുന്നു. മറ്റ്​ വ്യവസായികൾക്കൊന്നും ഉണ്ടാക്കാനാവാത്ത നേട്ടമാണ്​ ഇരുവരും മോദി ഭരണകാലത്ത്​ നേടിയത്​. ടെലികോം, റീടെയിൽ, ​െ​പട്രോളിയം തുടങ്ങിയ മേഖലകളിൽ ​അംബാനിയുടെ അധീശത്വം പ്രകടമാണ്​. ​അംബാനിക്ക്​ പിന്നാലെ ഇന്ത്യൻ വ്യവസായ ലോകത്ത്​ അദാനിയുടെ സ്വാധീനത്തി​െൻറ തെളിവുകളാണ്​ പുറത്ത്​ വരുന്നത്​. ആറ്​ വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം സ്വന്തമാക്കിയതോടെ വ്യോമയാന മേഖലയിലെ കിങ്​ മേക്കറായി അദാനി ഉയരുകയാണ്​. ഇതിന്​ പുറമേ തുറമുഖങ്ങളിലും അദാനിക്ക്​ സ്വാധീനമുണ്ട്​.

ആറ്​ വിമാനത്താവളങ്ങളാണ്​ ഗൗതം അദാനിക്ക്​ ലേലത്തിലൂടെ കേന്ദ്രസർക്കാർ നൽകിയത്​. നിലവിൽ സ്വകാര്യമേഖലയിലുള്ള മുംബൈ വിമാനത്താവളത്തിലും അദാനി പണമിറക്കുന്നുവെന്നാണ്​ റിപ്പോർട്ടുകൾ. ആറിൽ കൂടുതൽ വിമാനത്താവളങ്ങൾ ഒരു കമ്പനി സ്വന്തമാക്കുന്നതോടെ വ്യോമയാന മേഖലയിൽ നേടുന്ന മേധാവിത്വം വിമാന കമ്പനികൾക്കും ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുകയെന്ന ആക്ഷേപം ശക്​തമാണ്​. ടെലികോം മേഖലയിൽ അംബാനി നേടിയ മേധാവിത്വത്തിന്​ സമാനമായിരിക്കും അദാനിയുടെ വ്യോമയാന മേഖലയിലെ സ്വാധീനം.

2016ലാണ്​ 4ജി ഇൻറർനെറ്റ്​ സേവനവുമായി റിലയൻസ്​ ജിയോ ഇന്ത്യൻ വിപണിയിലേക്ക്​ എത്തിയത്​. കുറഞ്ഞ നിരക്കിൽ ഡാറ്റ നൽകി പെ​ട്ടെന്ന്​ തന്നെ ജിയോ ഇന്ത്യക്കാർക്കിടയിൽ തരംഗമായി. പക്ഷേ ജിയോ എത്തിയതോടെ പൊതുമേഖല കമ്പനിയായ ബി.എസ്​.എൻ.എൽ ഉൾപ്പടെയുള്ളവർക്ക്​ കാലിടറി. ഇന്ത്യൻ ടെലികോം സെക്​ടറിൽ രണ്ട്​ കമ്പനികൾ മാത്രമായി ചുരുങ്ങുമെന്നാണ്​ നിലവിലെ പ്രവചനം. ജിയോയായിരിക്കും ആധിപത്യമുള്ള കമ്പനികളിലൊന്ന്​.

ഇതേ അവസ്ഥ തന്നെയായിരിക്കും വ്യോമയാനമേഖലയിലുമുണ്ടാവുക. വിമാനത്താവളങ്ങളുടെ നിയന്ത്രണത്തിലുടെ അദാനി ആധിപത്യം നേടും. കോവിഡ്​ ​യാത്രാമേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്​. ഈ നഷ്​ടം നികത്താൻ അദാനി എന്ത്​ നടപടി സ്വീകരിക്കുമെന്നത്​ എല്ലാവരും കൗതുകത്തോടെ ഉറ്റുനോക്കുന്നുണ്ട്​. നഷ്​ടം സഹിച്ച്​ മുന്നോട്ട്​ പോകാൻ പണംമുടക്കി വിമാനത്താവളം ഏറ്റെടുത്ത അദാനി ഒരുങ്ങില്ലെന്ന്​ ഉറപ്പാണ്​. അത്​ വ്യോമയാന മേഖലയിൽ സൃഷ്​ടിക്കുന്ന പ്രതിസന്ധി ചില്ലറയാവില്ല. ഇത്​ ദീർഘകാല അടിസ്ഥാനത്തിൽ യാത്രക്കാർക്ക്​ ദോഷകരമായി ബാധിക്കുമെന്നാണ്​ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gautam AdaniAirport adani
News Summary - Adani Joins Ambani In Attempting Full-On Dominance
Next Story