ധാർമികതയും ആധുനികതയും സമന്വയിക്കുന്ന അറിവിൻെറ ആകാശങ്ങൾ...
text_fieldsപുരോഗതിയുടെയും ആധുനികതയുടെയും വിരുദ്ധ ചേരിയിലാണ് ധാർമിക സംസ്കാര മൂല്യങ്ങളെന്നു ചിലരെങ്കിലും തെറ്റിധരിച്ചിട്ടുണ്ട്. ഇത്തരം ധാരണകളെ അടിമുടി പിഴുതെറിഞ്ഞ്, ആധുനിക ലോകത്ത് മൂല്യങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് അന്തസ്സോടെ, വിദ്യാസമ്പന്നരായി എങ്ങനെ ഉയർന്നുവരാം എന്നതിന് മികവുറ്റ മാതൃകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'അൽ ഹംറ ഇനീഷ്യേറ്റീവ്സ്' എന്ന വിദ്യാഭ്യാസ സംരംഭം. സ്ഥാപനം മുന്നോട്ടുവെക്കുന്ന പഠനരീതിയും വിദ്യാർഥികൾക്ക് ലഭിക്കുന്ന അന്തരീക്ഷവും അതിന് അടിവരയിടുന്നുണ്ട്.
മൂന്നു വർഷംകൊണ്ട് മികവിെൻറ കാര്യത്തിൽ സമൂഹത്തിൻെറ ശ്രദ്ധപിടിച്ചുപറ്റിെയന്ന ഈ സ്ഥാപനത്തിലൂടെ ഇന്ന് നിരവധി വിദ്യാർഥികളാണ് വിവിധ വിദേശ രാജ്യങ്ങളിലെ മികച്ച യൂനിവേഴ്സിറ്റികളിൽ എം.ബി.ബി.എസ്, എം.ബി.എ, എൻജിനീയറിങ് പോലുള്ള പ്രഫഷനൽ ബിരുദങ്ങൾക്ക് പഠിച്ചുകൊണ്ടിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഇൻറഗ്രേറ്റഡ് ഗേൾസ് കാമ്പസായ അൽഹംറ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, സ്കൂൾ ഓഫ് ജേണലിസം, ഖസാക് മെഡിക്കൽ സെൻറർ തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും ഇതേ നേതൃത്വത്തിന് കീഴിലാണ്.
യു.കെയിലെ പ്രൈവറ്റ് യൂനിവേഴ്സിറ്റികളിൽ പഠിക്കാനായി വിദ്യാർഥികളെ ക്ഷണിക്കുന്ന ചില സ്ഥാപനങ്ങൾ മറച്ചുവെക്കുന്ന വസ്തുകളെയാണ് 'അൽ ഹംറ ഇനീഷ്യേറ്റീവ്സ്' അതിൻെറ പ്രവർത്തനങ്ങളിലൂടെ പുറത്തുകൊണ്ടുവരുന്നത്. നിലവിൽ യൂറോപ്യൻ യൂനിയന് പുറത്തുള്ള യു.കെ യിലെ ഇത്തരം യൂനിവേഴ്സിറ്റികളെ അപേക്ഷിച്ച് മികച്ചതും വളരെ കുറഞ്ഞ ഫീസിൽ മികച്ച പഠനം പൂർത്തിയാക്കാൻ കഴിയുന്നതുമായ ചെക്ക് റിപ്പബ്ലിക്, ലിത്വാനിയ, ഹംഗറി, യൂഗോ സ്ലോവാക്യ, ലാത്വിയ തുടങ്ങിയ യൂറോപ്യൻ യൂനിയൻ അംഗമായ രാഷ്ട്രങ്ങളിലെ ഗവൺമെൻറ് യൂനിവേഴ്സിറ്റികളിലേക്കാണ് 'അൽ ഹംറ ഇനീഷ്യേറ്റീവ്സ്' കൂടുതൽ പരിഗണന നൽകുന്നത്. യൂറോപ്യൻ യൂനിയനിൽ ഉൾപ്പെടുന്ന ഇത്തരത്തിലുള്ള 24 രാഷ്ട്രങ്ങളിലേക്കും പഠനശേഷം എളുപ്പത്തിൽ ജോലി നേടാമെന്നതും വർക്ക് വിസ സുഗമമായി ലഭിക്കുമെന്നതും ഒരു യാഥാർഥ്യമാണ്.
വിദ്യാർഥികൾക്ക് ഇത്തരം യൂനിവേഴ്സിറ്റികളിൽ പ്രവേശനം നൽകുന്നതിനൊപ്പം അവിടങ്ങളിൽ സുരക്ഷിതമായ താമസസൗകര്യങ്ങളും കേരള രീതിയിലുള്ള ഭക്ഷണ സംവിധാനങ്ങളും ഈ സ്ഥാപനം ഉറപ്പുനൽകുന്നു. അതുകൊണ്ടുതന്നെ, പെൺകുട്ടികളെ വിദേശത്ത് അയച്ച് പഠിപ്പിക്കാൻ വിമുഖത കാണിക്കുന്ന രക്ഷകർത്താക്കൾക്ക് വലിയൊരളവിൽ അനുഗ്രഹമായി തീർന്നിട്ടുണ്ട് 'അൽ ഹംറ ഇനീഷ്യേറ്റീവ്സിെൻറ സേവനങ്ങൾ. മികച്ച ഗുണമേന്മകൊണ്ട് പ്രശസ്തമായ അന്താരാഷ്ട്ര സർവകലാശാലകളിലൊന്നായ ഖസാക്കിസ്താനിലെ 'അൽ ഫാറാബി ഖസാക്ക് നാഷനൽ യൂനിവേഴ്സിറ്റി'യിൽ ഇസ്ലാമിക അച്ചടക്കത്തോടെയും ധാർമിക പരിശീലനത്തോടെയും എം.ബി.ബി.എസ് പഠിക്കാനായി 'അൽ ഹംറ ഖസാക്ക് മെഡിക്കൽ സെൻറർ' എന്ന വിപുലമായ ഹോസ്റ്റൽ സംവിധാനം പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ ഫോറിൻ മെഡിക്കൽ ഗ്രാജുവേഷൻ എക്സാമിനു വേണ്ടി സ്പെഷൽ കോച്ചിങ്, വിവിധ കോ കരിക്കുലം പരിശീലനങ്ങൾ തുടങ്ങിയവ അൽ ഹംറ ഹോസ്റ്റലിൽ നൽകുന്നുണ്ട്. ആൺകുട്ടികളും പെൺകുട്ടികളുമടക്കം നിരവധി വിദ്യാർഥികൾക്ക് സുരക്ഷിതമായ മെഡിക്കൽ പഠനത്തിന് അവസരം ഒരുക്കുവാൻ ഇതിനകം ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
ആഗോളതലത്തിലുള്ള യൂനിവേഴ്സിറ്റികളുടെ റാങ്കിങ്ങിൽ വികസിത രാജ്യങ്ങളിലെ യൂനിവേഴ്സിറ്റികളേക്കാൾ എത്രയോ മുൻപന്തിയിലാണ് ഈ യൂനിവേഴ്സിറ്റി.
ക്യൂ-എസ് വേൾഡ് റാങ്കിങ്ങിൽ 165 സ്ഥാനത്ത് നിൽക്കുന്ന ഫാറാബി സർവകലാശാല കോമൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഫോർ സ്റ്റാർ പദവി കരസ്ഥമാക്കിയ യൂനിവേഴ്സിറ്റി കൂടിയാണ്. ഇതിനെല്ലാം പുറമെ കേരളത്തിലെയും ഇന്ത്യയിലെയും മെഡിക്കൽ കോളജുകളിലെ മാനേജ്മെൻറ് ക്വോട്ടയിലെ പഠനത്തിന് ആവശ്യമായ ചെലവിൻെറ കാൽഭാഗം മാത്രമേ ഖസാക്കിൽ പഠിക്കുന്നവർക്ക് പഠന-താമസ ചെലവുകൾക്കായി വരുകയുള്ളൂ.
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റലുകളും ധാർമിക പഠന ക്ലാസുകളും ആരാധനാ സൗകര്യങ്ങളുമാണ് 'അൽ ഹംറ' സംവിധാനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. മെഡിക്കൽ വിദ്യാഭ്യാസത്തോടൊപ്പം വിദ്യാർഥികളിൽ ധാർമികവും വിശ്വാസപരവുമായ അച്ചടക്കത്തിൻെറയും സുരക്ഷിതത്വത്തിൻെറയും ഉത്തരവാദിത്തവും 'അൽ ഹംറ' ഏറ്റെടുക്കുന്നുണ്ട്. കൂടാതെ, വിദ്യാഭ്യാസ രംഗത്തെ മറ്റൊരു ചുവടുവെപ്പാണ് കേരളത്തിൽ നടന്നുവരുന്ന 'അൽ ഹംറ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്'. ഡിഗ്രി, ഹയർ സെക്കൻഡറി കോഴ്സുകളോടൊപ്പം നീറ്റ്, സി.എ, സി.എസ് എൻട്രൻസ് പരിശീലനവും വിദ്യാർഥികൾക്ക് ഇവിടെ നിന്നും ലഭിക്കുന്നുണ്ട്. ഡിഗ്രി തലത്തിൽ സൈക്കോളജി, ഇംഗ്ലീഷ്, ജേണലിസം, ഇക്കണോമിക്സ്, സോഷ്യോളജി, ബി.കോം തുടങ്ങിയ വിവിധ മേഖലകളിലെ പഠനത്തിന് പുറമെ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് 'അൽ ഫിഹ്രി' ബിരുദവും ഇവിടെ നിന്ന് ലഭിക്കുന്നു. ആധുനിക സാഹചര്യങ്ങൾക്ക് അനുസൃതമായി രൂപകൽപന ചെയ്ത അക്കാദമിക് സ്വഭാവത്തിലുള്ള ഇസ്ലാമിക ഗവേഷണ പഠനം ഉൾപ്പെട്ട പ്രത്യേകം ഡിസൈൻ ചെയ്ത കരിക്കുലമാണ് നിലവിൽ ഫിഹ്രി ബിരുദ പഠനത്തിന് സ്വീകരിച്ചിരിക്കുന്ന സിലബസ്.
കൂടാതെ, വിവിധ സ്കിൽ െഡവലപ്മെൻറ് പ്രോഗ്രാമുകൾ, ജിം സെൻറർ, സ്വിമ്മിങ് പൂൾ, ഇസ്ലാമിക് തിയറ്റർ, ടർഫ് കോർട്ട്, ആർച്ചറി കോർട്ട്, ഹോസ് റൈഡിങ് ക്ലബ്, അഗ്രിഫാമിങ് തുടങ്ങി അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളുള്ള കാമ്പസും മറ്റൊരു പ്രത്യേകതയാണ്. കേരളീയ മുസ്ലിം വനിതാ ശാക്തീകരണ രംഗത്ത് ഫിഹ്രിമാരിലൂടെ പുതിയ അധ്യായം രചിക്കാൻ അൽ ഹംറക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് പ്രളയകാലത്തും പ്രളയഭൂമിയിലും ദുരിതാശ്വാസ ക്യാമ്പുകളിലും 'സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ്' സേവനങ്ങളിൽ കർമനിരതരായ അൽ ഹംറ വിദ്യാർഥിനികൾ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
അൽ ഹംറ എന്നാൽ 'ചെങ്കോട്ട' എന്നാണ്
മുസ്ലിം സ്പെയിനിൻെറ വൈജ്ഞാനിക പ്രതാപത്തെ ഓർമിപ്പിക്കുന്ന അൽ ഹംറ പാലസാണ് പേരിെൻറ പൊരുൾ. ചരിത്രത്തെ അനുസ്മരിപ്പിക്കുമാറ് പുതിയൊരു ഗവേഷണ വൈജ്ഞാനിക സംസ്കാരം രൂപപ്പെടുത്തി അറിവിെൻറ ചെങ്കോട്ട തീർക്കുന്നതാണ് 'അൽ ഹംറ ഇനിഷ്യേറ്റീവ്സ്'െൻറ എല്ലാ പദ്ധതികളും. തലശ്ശേരി ചൊക്ലി സ്വദേശി ജവാദ് മുസ്തഫവിയാണ് അൽ ഹംറയുടെ ഫൗണ്ടർ & മാനേജിങ് ഡയറക്ടർ.
മലപ്പുറം മഅ്ദിൻ അക്കാദമിയിൽനിന്ന് ബിരുദ-ബിരുദാനന്തര പഠനം പൂർത്തിയാക്കിയ അദ്ദേഹം തൻറെ പ്രധാന ഗുരുവും മഅ്ദിൻ ചെയർമാനുമായ സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരിയിൽ നിന്നാണ് സമന്വയ വൈജ്ഞാനിക വിപ്ലവത്തിനുള്ള പ്രചോദനം ഉൾക്കൊള്ളുന്നത്. ശേഷം യമനിലെ തരീമിൽ സ്ഥിതിചെയ്യുന്ന ദാറുൽ മുസ്തഫ യൂനിവേഴ്സിറ്റിയിൽ ഇസ്ലാമിക് ഫിലോസഫിയിൽ ഗവേഷണ പഠനം നടത്തിയ ശേഷമാണ് തെൻറ സമന്വയ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് രാജ്യാന്തര പരിപ്രേക്ഷ്യം രൂപപ്പെടുന്നത്. വിദ്യാഭ്യാസ - ആരോഗ്യ മേഖലയിൽ നിരവധി സ്വപ്ന പദ്ധതികളുമായി രാജ്യത്തിെൻറയും വൻകരയുടെയും അതിരുകൾ ഭേദിച്ച് അന്താരാഷ്ട്ര തലത്തിൽ വളരുന്ന അൽ ഹംറ പുതിയൊരു വൈജ്ഞാനിക മാതൃകാ സംസ്കാരമാണ് മലയാളക്കരയിൽ നിർമിക്കുന്നത്.
Latest Video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.