അത്യാവശ്യക്കാർക്കായി യു.എ.ഇയിലേക്ക് അൽഹിന്ദ് പ്രൈവറ്റ് ചാർട്ടർ ജെറ്റ് സർവീസ് തുടങ്ങി
text_fieldsകോഴിക്കോട്: യു.എ.ഇ യിലേക്കുള്ള സാധാരണ വിമാനസർവീസ് ലഭ്യമല്ലാത്തതിനാൽ അത്യാവശ്യമായി പോവേണ്ട ബിസിനസ് യാത്രക്കാർക്കായി അൽഹിന്ദിന്റെ ആദ്യ പ്രൈവറ്റ് ചാർട്ടർ െജറ്റ് ഞായറാഴ്ച സർവീസ് നടത്തി. എട്ട് യാത്രക്കാരെയുമായി സി.600 എയർക്രാഫ്റ്റ് രാവിലെ 7.15 ന് കൊച്ചി ഇൻറ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട് യു.എ.ഇ. സമയം 9.45 ന് ദുബൈ അൽ മകതൂം എയർ പോർട്ടിൽ ഇറങ്ങി.
ഒരാൾക്ക് നാല് ലക്ഷം രൂപയോളമാണ് ടിക്കറ്റ് നിരക്ക്. ആദ്യമായാണ് പൊതു യാത്രക്കാർക്കായി ഇങ്ങനെ ഒരു സർവീസ് നടത്തുന്നത്. സാധാരണ ഒരേ കുടുംബത്തിൽ നിന്നോ ഒരേ കമ്പനിയിൽ നിന്നോ ഉള്ളവരെയുമായാണ് ഇത്തരം വിമാനങ്ങൾ പറക്കാറുള്ളത്.മെയ് 17ന് കൊച്ചി, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നും മെയ് 21ന് കൊച്ചിയിൽ നിന്നും ഇത്തരത്തിൽ വിമാനസർവീസ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
യാത്രക്കാരുടെ ആവശ്യാർഥം വരും ദിവസങ്ങളിൽ ഇത്തരം കൂടുതൽ സർവീസുകൾ ലഭ്യമാക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചു.കൂടാതെ ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്നവർക്ക് സൗദി, കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് എല്ലാ ആഴ്ചകളിലും അൽഹിന്ദ് വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നുണ്ട്. പ്രവാസികൾക്ക് വിവിധ വിദേശ രാജ്യങ്ങളിലേക്ക് തിരിച്ചു പോകുന്നതിന് വിവിധ ക്വാറൻറീൻ പാക്കേജുകളും ലഭ്യമാണെന്ന് അൽഹിന്ദ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 971551949808 (ദുബൈ), 9447115856 (ഇന്ത്യ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.